കൊച്ചി: തെരഞ്ഞടുപ്പ് കമ്മീഷന്‍ ചില പ്രത്യേക വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തെരഞ്ഞടുപ്പ് ചുമതലയില്‍ നിന്നും ഒഴിവാക്കി. വനം വകുപ്പ്, വെറ്റിനറി ഡോക്ടര്‍മാര്‍, കമ്പൗര്‍മാര്‍, ഗ്രേഡ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍, നഴ്‌സ് മിഡ്‌വൈഫ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, വനം വകുപ്പിലെ പ്രാദേശിക ഉദ്യോഗസ്ഥര്‍, ആള്‍ ഇന്ത്യ റേഡിയോ ഉദ്യോഗസ്ഥര്‍, ദൂരദര്‍ശന്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, ആയുര്‍വേദിക്ക്, യൂനാനി, ഹോമിയോപ്പതി ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരില്‍ പെടുന്നു.
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്, മഹാനഗര്‍ ടെലഫോണ്‍ നിഗം ലിമിറ്റഡ്, യൂണിയന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ടെക്ക്‌നിക്കല്‍ ഉദ്യോഗസ്ഥരെ ഇലക്ഷന്‍ കമ്മീഷന്റെ ആവശ്യപ്രകാരം ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
















