കൊച്ചി: എട്ടുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ നാല്‍പതു വയസുകാരന്‍ അറസ്റ്റില്‍. പാലാരിവട്ടം എല്‍പിഎസ് റോഡില്‍ ബിജുവിനെയാണ് പാലാരിവട്ടം എസ്‌ഐ ബി. ഷെഫീക്ക് അറസ്റ്റ് ചെയ്തത്. വീടിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെയാണ് ഇയാള്‍ വീട്ടില്‍ മറ്റാരുമില്ലാത്ത ദിവസങ്ങളില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചത്. രണ്ടാഴ്ചയായി ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭാര്യയും കുട്ടികളും ബാംഗളൂരുവിലെ ബന്ധുവിന്റെ വീട്ടില്‍ പോയ അവസരം മുതലെടുത്തായിരുന്നു പീഡനം. കഴിഞ്ഞ ദിവസം കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതിക്കെതിരെ ബലാല്‍സംഗകുറ്റമാണ് ചുമത്തിയിരിക്കുന്നത്. മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
















