Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘വര്‍ഗീയ ഫാസിസ്റ്റാ’യ ഒരു ഹിന്ദുവിന്റെ ധര്‍മ്മസങ്കടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:00 pm IST
in Vicharam

 

നമ്മുടേത് ഒരു മതേതരരാജ്യമാണ്. എന്നാല്‍ ചിലരുടെയൊക്കെ മട്ടും മാതിരിയും കണ്ടാല്‍, ഇത് എന്നോ അവരുടെ മതരാഷ്‌ട്രമായിരിക്കുന്നു!

അപ്പോള്‍ മതസഹിഷ്ണുത, മതേതരത്വം തുടങ്ങിയ സംഗതികള്‍? മതനിരപേക്ഷത എന്ന വാക്കിന്റെ സത്ത? -അതൊക്കെ ഇവിടത്തെ ഹിന്ദുക്കള്‍ക്ക്!

എല്ലാ ജാതിമത വിഭാഗങ്ങളുടെയും പ്രതിനിധിയായി ഭരണഘടനയെത്തൊട്ട് അധികാരമേല്‍ക്കുന്ന ഒരു മന്ത്രി നിലവിളക്കു കൊളുത്തില്ല. അദ്ദേഹത്തിന്റെ മതവിശ്വാസമനുസരിച്ച് അത് ഹറാമാണത്രേ! ഗംഗ എന്നു പേരുള്ള മന്ത്രിവസതിയില്‍ അദ്ദേഹം താമസിക്കില്ല. ഗംഗ ഹിന്ദുനാമം. പേര് ഗ്രേസ് എന്നു മാറ്റിയാലേ അദ്ദേഹത്തിന്റെ മതേതരത്വം അര്‍ത്ഥവത്താകൂ. എന്നാല്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുവരുന്ന ഭരണാധിപന്മാര്‍ വളരെ സന്തോഷത്തോടെ ഇവിടെ നിലവിളക്കുകൊളുത്തി ഉദ്ഘാടന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ വെളിച്ചത്തെ അംഗീകരിക്കുന്നു. ഇവിടെയുള്ള മതേതരമന്ത്രിക്ക് അതു ഹറാം.

അതേ. മതപുരോഹിതന്മാരാവേണ്ട പലരും ഭരണപീഠങ്ങളില്‍ അവരോധിക്കപ്പെടുന്നതിന്റെ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു നമ്മള്‍!

നിര്‍ത്താതെ വിടുവായത്തവും മതേതരത്വവും പ്രസംഗിക്കുന്ന ഒരു ജനപ്രതിനിധി, ഒരിക്കല്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു പറയുന്നതുകേട്ടു. ‘ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ പള്ളിയില്‍ പോയി കുമ്പസാരിക്കാതെ, കുര്‍ബാന കൂടാതെ, ഞാന്‍ പുറത്തിറങ്ങാറില്ല. പള്ളിയുടെയും പിതാവിന്റെയും പ്രിയപ്പെട്ട കുഞ്ഞാടാണു ഞാന്‍!

സ്വന്തം മകന്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇടയായപ്പോള്‍, മുഹൂര്‍ത്തത്തിനുമുമ്പ് അവളെ മതംമാറ്റിച്ച മതേതരനാണ് ഇദ്ദേഹം എന്നുകൂടി നാം അറിയണം.

അപ്പോള്‍, ഇവിടെ എന്താണു ‘മതേതരത്വം?’

അത് മന്ദബുദ്ധിയായ ഇവിടത്തെ ഹിന്ദുവിനു മാത്രം ചുമക്കാനുള്ള ഒരു വിഴുപ്പുഭാണ്ഡം! ഒരുകാലത്തും അവന് മതബോധം ഉണ്ടാകാതിരിക്കാനുള്ള മയക്കുമരുന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ യഥേഷ്ടം കുത്തിവയ്‌ക്കുന്നുണ്ട്. അവനു സ്വബോധം വന്നാല്‍ കൊടിപിടിക്കാനും മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും ജാഥപോകാനും ആരെയാണു കിട്ടുക? സമരം ചെയ്യാനും പഠിപ്പുമുടക്കാനും ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് സ്വന്തം സഹോദരനായ മറ്റൊരു ഹിന്ദുവിനെ വെട്ടിയരിഞ്ഞു വീഴ്‌ത്താനും ആരെയാണു കിട്ടുക?

അതുകൊണ്ട് ഹിന്ദുക്കള്‍ എന്നും മതേതരന്മാരായി നിലനിന്നേ പറ്റൂ. അതാണ് രാഷ്‌ട്രീയക്കാരന്റെ ബുദ്ധിയും ആവശ്യവും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നമ്മുടെ ഭരണഘടനയില്‍ അതുവരെയില്ലാത്ത ഈ സാധനം എഴുതിച്ചേര്‍ത്തതിന്റെ പിന്നിലെ ബുദ്ധി മറ്റെന്താണ്?

ഹിന്ദുവിന് പ്രാര്‍ത്ഥിച്ചുകൂടാ.

അമ്പലത്തില്‍ പൊയ്‌ക്കൂടാ. കുറിതൊട്ടുകൂടാ. ഗണപതിഹോമം പാടില്ല. കാടാമ്പുഴയില്‍ കടന്നുകൂടാ. ശബരിമലവേഷം ധരിച്ചുകൂടാ. ശരണം വിളിച്ചുകൂടാ. വിധിപ്രകാരമുള്ള ശവമടക്കുപോലും നടത്തിക്കൂടാ. അനന്തരക്രിയകള്‍ പാടില്ല. മറ്റുള്ളവര്‍ക്ക് എന്തുമാകാം. എവിടെയും പോകാം. യാത്രയയ്‌ക്കാനും പെട്ടി ചുമക്കാനും സുഖസൗകര്യങ്ങളൊരുക്കാനും ശുഭയാത്ര നേരാനും ഇതാ, അക്രീതദാസനായ രാഷ്‌ട്രീയക്കാരന്‍ തയ്യാര്‍!

എന്റെ ‘മതേതരത്വ’മേ! നീയിതു കാണുന്നില്ലേ?

‘സഞ്ചരിക്കുന്ന കൊടുങ്കാറ്റ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഭാരതാഭിമാനിയായ സ്വാമി വിവേകാനന്ദന് കന്യാകുമാരിയില്‍ ഒരു സ്മാരകമുണ്ടായപ്പോള്‍, അതിന്റെ നിര്‍മ്മാണച്ചെലവിനായി ഒരു രൂപപോലും സംഭാവനകൊടുക്കാത്ത ഒരേയൊരു സംസ്ഥാനമാണു കേരളം. ഒരേയൊരു മുഖ്യമന്ത്രിയാണ് അന്നത്തെ മുഖ്യമന്ത്രി!

അദ്ദേഹം പറഞ്ഞു-‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു!’

‘ഒരു പള്ളി നശിച്ചാല്‍…’ എന്ന് അദ്ദേഹം പറഞ്ഞില്ല.

അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി.

നമ്പൂതിരിമാരൊക്കെ പൂണൂനൂല്‍ പൊട്ടിച്ചെറിയണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു!

നല്ല കാര്യം!

പക്ഷേ, ക്രിസ്തീയപുരോഹിതന്മാരെല്ലാം ളോഹ ഊരിക്കളയണം എന്ന് അദ്ദേഹം പറഞ്ഞില്ല.

അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി! മതസൂചകമായ വേഷവിധാനവും പര്‍ദ്ദയുമൊക്കെ ഉപേക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല. അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി!

മിച്ചഭൂമി എന്ന പേരില്‍ ഹിന്ദുക്കളുടെ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത അദ്ദേഹം റബ്ബര്‍ ഭൂമികള്‍ പിടിച്ചെടുത്തില്ല! അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി.

ശബരിമലയില്‍ പരീക്ഷിച്ചുനോക്കിയ കള്ളക്കുരിശുയുദ്ധം തോറ്റവരെ പ്രീണിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി നിലയ്‌ക്കലില്‍ പള്ളിക്ക് പതിച്ചുനല്‍കിയത് എത്ര ഏക്കര്‍? ഇത് ആരുടെ ഭൂമി?

പിറവം ഉപതെരഞ്ഞെടുപ്പു മുതല്‍ ഇങ്ങോട്ട് ഇക്കഴിഞ്ഞ ഭരണത്തില്‍ പള്ളികള്‍ക്കും അവരുടെ മതസ്ഥാപനങ്ങള്‍ക്കും പ്രീണനാര്‍ത്ഥം പതിച്ചുകൊടുത്ത ഭൂമി എത്രായിരം കോടിയുടേത്? ഇതാരുടെ ഭൂമി? അതാണ് മതേതരത്വം കളിക്കുന്ന രാഷ്‌ട്രീയക്കാരന്റെ ബുദ്ധി.

ബുദ്ധി എന്നും രാഷ്‌ട്രീയക്കാര്‍ക്കും ബുദ്ധിശൂന്യത വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ നമുക്കും ആയിരുന്നു.

ഏതുകാലത്തെ ഭരണകൂടവും മത്സരബുദ്ധ്യാ മതപ്രീണനം നടത്തി സംഘടിത വോട്ടുബാങ്കുകളെ ഒപ്പംനിര്‍ത്തുന്ന തിരക്കില്‍ ഇവിടത്തെ ഹിന്ദുവിഭാഗം തടസ്സമാവരുത് എന്നു കരുതി അവരെ അഗാധമായ നരകത്തിന്റെ ആഴത്തിലേയ്‌ക്കു തള്ളിവിട്ടു.

-അവിടെക്കിടന്ന് ‘എന്നെ രക്ഷിക്കണേ’ ‘ഞങ്ങളെ രക്ഷിക്കണേ’ എന്നുറക്കെ നിലവിളിച്ച് കൈകാലിട്ടടിക്കുകയാണ് നമ്മള്‍! നമുക്കിപ്പോള്‍ മറ്റൊരു ഒാമനപ്പേരുകൂടിയുണ്ട്. ഇത്രയും കാലത്തെ ക്ഷമയ്‌ക്കും വിവരക്കേടിനും രാഷ്‌ട്രീയക്കാരന്‍ ചാര്‍ത്തിത്തന്ന ബിരുദം!

‘വര്‍ഗീയ ഫാസിസ്റ്റുകള്‍!’ ഈ വാക്ക് മറ്റേതെങ്കിലും മതവിഭാഗക്കാരെ ഉദ്ദേശിച്ചല്ല എന്നെങ്കിലും നിങ്ങള്‍ക്കു മനസ്സിലായോ?

ഇവിടെ സിംഹാസനങ്ങള്‍ നിലവിളിക്കുകയാണ്, യാതൊരര്‍ഹതയുമില്ലാത്ത മൃതദേഹങ്ങളെയാണല്ലോ തങ്ങള്‍ക്കു ചുമക്കേണ്ടിവരുന്നത് എന്നോര്‍ത്തിട്ട്. ഒരു ശരാശരി മതേതരഹിന്ദുവിന്റെ ധര്‍മ്മസങ്കടം കേള്‍ക്കാന്‍ ഇവിടെ ആരുണ്ട്?

എന്തായാലും നമുക്ക് ഇനിയും ഇപ്പറഞ്ഞ ബുദ്ധിരാഷ്‌ട്രീയക്കാരെത്തന്നെ ജയിപ്പിക്കാം, അല്ലേ? കാരണം ഇപ്പോഴുള്ള അടിമത്വത്തിന്റെ പരമാനന്ദത്തൊഴുത്തില്‍ നമ്മള്‍ അനുഭവിക്കുന്ന ഈ സ്വര്‍ഗ്ഗീയസുഖം കളഞ്ഞുകുളിക്കാമോ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.