Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 10:53 pm IST
inThiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷത്രത്തിലെ പൈങ്കുനി ഉത്സവം 11 ന് ആരംഭിച്ച് 20 ന് ആറാട്ടോടെ സമാപിക്കും. മീനമാസത്തില്‍ രോഹിണിനക്ഷത്രദിവസം കൊടിയേറി അത്തം നക്ഷത്രദിവസം ശംഖുമുഖം കടപ്പുറത്ത് ആറാട്ടോടുകൂടി സമാപിക്കുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് പൈങ്കുനി ഉത്സവം. ഉത്സവത്തിന് രാജകുടുംബത്തിന്റെ ആജ്ഞ കിട്ടൂമ്പോഴാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. മണ്ണുനീരുകോരല്‍, മുളപൂജ, കലശം തുടങ്ങിയ കര്‍മ്മങ്ങള്‍ അതിനുശേഷം നടക്കും. രോഹിണിനാളില്‍ പത്മനാഭസ്വാമിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും കൊടിമരങ്ങളില്‍ കൊടിയേറ്റുന്നു. ഉത്സവദിനങ്ങളില്‍ വിശേഷാല്‍ പൂജകളും കലാപരിപാടികളുമുണ്ടാകും. എന്നാല്‍ കൊടിയേറ്റ് ദിവസം ഒരുനേരം (രാത്രി) മാത്രമേ ശീവേലിയുണ്ടാകാറുള്ളൂ. ഉത്സവത്തിനു മുന്നോടിയായുള്ള മണ്ണുനീര്‍ കോരല്‍ ചടങ്ങ് 5ന് നടന്നു. ഇന്നു രാവിലെ 7 ന് ബ്രഹ്കലശവും 9 ന് തിരുവോലക്കവും നടക്കും. 11 ന് രാവിലെ 9 ന് തൃക്കൊടിയേറ്റ്. 18 ന് രാത്രി 8.30 ന് വലിയകാണിക്ക. 19 ന് രാത്രി 8.30 ന് പള്ളിവേട്ട ആരംഭിക്കും. കൂടാതെ രണ്ടുനേരവും വിശേഷാല്‍ ശീവേലികളുമുണ്ടാകും.

എഴുന്നെള്ളത്തിന് ആറുതരം വാഹനങ്ങളാണ് ഉപയോഗിക്കുക. ആദ്യദിവസം സിംഹാസനം, രണ്ടാം ദിവസം അനന്തന്‍, മൂന്നാം ദിവസം കമലം, നാലാമത്തെയും ഏഴാമത്തെയും ദിവസങ്ങളില്‍ പല്ലക്ക്, ആറാം ദിവസം ഇന്ദ്രന്‍, മറ്റുദിവസങ്ങളില്‍ ഗരുഡന്‍, ഇങ്ങനെയാണ് എഴുന്നെള്ളിപ്പ്. പത്മനാഭസ്വാമിയുടേത് സ്വര്‍ണ്ണവാഹനവും നരസിംഹമൂര്‍ത്തി, ശ്രീകൃഷ്ണന്‍ എന്നിവരുടേത് വെള്ളിവാഹനവുമാണ്. എട്ടാം ദിവസം രാത്രി ശീവേലിസമയത്ത് ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ ഭഗവാന് കാണിക്ക സമര്‍പ്പിക്കുന്നു. തുടര്‍ന്ന് വലിയതമ്പുരാനും കാണിക്ക സമര്‍പ്പിക്കുന്നു. പിന്നീട് ഭക്തര്‍ ഒന്നായി കാണിക്ക സമര്‍പ്പിക്കുന്നു. ഇതാണ് ക്ഷേത്രത്തിലെ വലിയ കാണിയ്‌ക്ക. ഒമ്പതാം ദിവസം പള്ളിവേട്ട നടക്കും. പള്ളിവേട്ട രാത്രി 8.30 ന് ആരംഭിക്കും. പത്താം ദിവസമാണ് ആറാട്ട്.

ആറാട്ട് ഘോഷയാത്ര 20 ന് വൈകുന്നേരം 5 ന് ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. ക്ഷേത്രത്തില്‍ രണ്ടു പ്രദക്ഷിണം വച്ചശേഷം വാഹനങ്ങള്‍ പടിഞ്ഞാറേ നടയിലൂടെ പുറത്തിറങ്ങുന്നു. വലിയതമ്പുരാനും രാജകുടുംബത്തിലെ മറ്റു പുരുഷന്മാരും വാളും പരിചയും ധരിച്ചുകൊണ്ട് ഭഗവാന് അകമ്പടി സേവിക്കും. വാദ്യമേളങ്ങളും കലാപരിപാടികളും കൊണ്ട് സമ്പന്നമായ എഴുന്നെള്ളിപ്പ് പടിഞ്ഞാറേ നടവഴി ശംഖുമുഖം കടപ്പുറത്തെത്തിച്ചേരും. തുടര്‍ന്ന് തന്ത്രവിധിയനുസരിച്ച് ആറാട്ട് നടത്തുന്നു. പിന്നീട് തിരിച്ചെഴുന്നള്ളുന്നെള്ളുന്നതോടെ കൊടിയിറക്കും. അതോടെ ഈ വര്‍ഷത്തെ പൈങ്കുനി ഉത്സവത്തിന് സമാപനമാകും. ആറാട്ട് ദിവസം നഗരത്തിലെ സര്‍ക്കാര്‍ ആഫീസുകള്‍ക്ക് ഉച്ചതിരിഞ്ഞ് മൂന്നുമണിയ്‌ക്കുശേഷം അവധിയായിരിയ്‌ക്കും. ഉത്സവത്തിനുമുന്നോടിയായി കിഴക്കേ കോട്ടവാതിലിനോടുചേര്‍ന്ന് പഞ്ചപാണ്ഡവരുടെ പടുകൂറ്റന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു. ഉത്സവത്തോടനുബന്ധിച്ച് തുലാഭാരമണ്ഡപത്തിലും ശ്രീപാദമണ്ഡപത്തിലുമായി വൈകുന്നേരം 6.30 മുതല്‍ സംഗീതക്കച്ചേരികളും ശാസ്ത്രീയ നൃത്തവും അരങ്ങേറും. ദിവസവും രാത്രി 10 ന് നാടകശാല മുഖപ്പില്‍ നാട്യശാല കഥകളിസംഘം അവതരിപ്പിക്കുന്ന കഥകളി ഉണ്ടായിരിക്കും. 18 ന് വൈകുന്നേരം 5.15ന് കിഴക്കേനടത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ വേലകളി ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.