Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൂത്തുപറമ്പ് വിധിയെഴുതും; രാഷ്‌ട്രീയ അസഹിഷ്ണുതക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:37 pm IST
inKannur

പാനൂര്‍: അക്രമത്തിനും രാഷ്‌ട്രീയ അസഹിഷ്ണുതക്കുമെതിരെ വിധിയെഴുതാന്‍ കാതോര്‍ത്ത് കൂത്തുപറമ്പ് മണ്ഡലത്തിലെ ജനങ്ങള്‍. ഇതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. സദാനന്ദന്‍മാസ്റ്റര്‍. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു ലഭിച്ച വോട്ട് 11,835. 2014ലെ ലോക്‌സഭയില്‍ 14,450. തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ അക്കൗണ്ടില്‍ വന്നവോട്ട് 20,835. നിലവില്‍ മണ്ഡലത്തിലെ പ്രബലശക്തിയായ ബിഡിജെഎസുമായി ചേര്‍ന്ന് എന്‍ഡിഎ മുന്നണിയായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ നേതൃത്വം തയ്യാറല്ല.

അക്രമത്തിലൂടെ ഭീതിപരത്തി പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെട്ട കണ്ണൂരിലെ പ്രധാനമണ്ഡലങ്ങളിലൊന്നാണ് കൂത്തുപറമ്പ്. അധ്യാപകനെ ക്ലാസുമുറിയിലിട്ട് വെട്ടിക്കൊന്നതും ഇവിടെ. 1994ല്‍ കൂത്തുപറമ്പ് ടൗണില്‍ ആര്‍എസ്എസ് നേതാവ് പി.മോഹനനെ വെട്ടിത്തുണ്ടമാക്കി രാഷ്‌ട്രീയ അധീശത്വം സ്ഥാപിച്ചവര്‍ ഈ മണ്ണില്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട അഞ്ചുയുവാക്കളെ ബലിനല്‍കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ കാളിയഫണങ്ങള്‍ നൃത്തമാടിയ ദിനരാത്രങ്ങള്‍ ഒരു തലമുറയെ വഴിപിഴപ്പിച്ചതിന്റെ പരിണിതഫലമാണ് പാനൂര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍. അഭ്യസ്തവിദ്യരായി തൊഴില്‍നേടി കുടുംബം പുലര്‍ത്തേണ്ടവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുട്ടുമുറിയില്‍ വിധിയെപ്പഴിച്ചു കഴിയുന്നു. ബോംബുകള്‍ പൊട്ടി ജീവഹാനി സംഭവിച്ചവരും അംഗഭംഗം വന്നവരും നാളെയുടെ പ്രതീക്ഷകളായിരുന്നു. ഇതിലൂടെ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിപ്പെട്ടവരും അനവധി.

രാഷ്‌ട്രീയ പാശ്ചാത്തലമുണ്ടെങ്കില്‍ ജീവിതസഖിയെപ്പോലും ലഭിക്കാന്‍ പ്രയാസമെന്ന് യുവാക്കള്‍ രാഷ്‌ട്രീയഭേദമന്യേ പറയുന്നു.കൂത്തുപറമ്പിലെ പി.മോഹനന്‍, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടുന്ന ഏരിയാകമ്മറ്റി പ്രവര്‍ത്തിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും കൂത്തുപറമ്പിനുണ്ട്. ഇവിടെയാണ് സിപിഎം ക്രൂരതയുടെ കോടാലിക്കരങ്ങള്‍ അരിഞ്ഞെടുത്ത ഇരുകാലുകളുമില്ലാതെ അക്രമത്തിനെതിരെ വോട്ടുചോദിച്ച് സി.സദാനന്ദന്‍മാസ്റ്ററെന്ന മാതൃകാ അദ്ധ്യാപകന്‍ വോട്ടര്‍മാരെ കാണുന്നത്.

1994 ജനുവരി 25നാണ് ആര്‍എസ്എസ് ജില്ലാസഹകാര്യവാഹക് ആയിരുന്ന സി.സദാനന്ദന്‍ മാസ്റ്ററെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സിപിഎം സംഘം അക്രമിച്ചത്. കാലുകള്‍ മുറിച്ചെടുത്ത് ദൂരെയെറിഞ്ഞവര്‍ക്ക് മുന്നിലൂടെ ഇന്ന്് സ്വതസിദ്ധമായ പുഞ്ചിരിയില്‍ സദാനന്ദന്‍മാസ്റ്റര്‍ നടക്കുകയാണ്. വേദന കടിച്ചമര്‍ത്തി പൊയ്‌ക്കാലുമായി നാടിന്റെ ശാന്തിക്കു വോട്ടഭ്യര്‍ത്ഥിച്ച്. ജയിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. കൂത്തുപറമ്പില്‍ വിപ്ലവം വരുമെന്നു പറയുമ്പോള്‍, സംശയലേശമന്യേ സദാനന്ദന്‍ മാസ്റ്റര്‍ പറയും, വരും കാവിവിപ്ലവം. സോഷ്യലിസ്റ്റുകാരും പിന്നീട് കമ്യൂണിസ്റ്റ് മാടമ്പികളും ഒരു ജനതയെ കാല്‍കീഴിലാക്കി അടിച്ചമര്‍ത്തിയ ഇന്നലെകളില്‍ നിന്നും നേരിന്റെ ശാന്തിമന്ത്രവുമായി സമാധാനവും, വികസനവുമുയര്‍ത്തി പിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്. ഇരുമുന്നണികളും,പടലപിണക്കങ്ങളും ഗ്രൂപ്പുപോരുമായി കളിക്കുമ്പോള്‍ കളംനിറഞ്ഞ് വിജയകാഹളം മുഴക്കി നേരിന്റെ സഹയാത്രികന്‍ യാത്രയിലാണ്. വിശ്രമമില്ലാതെ വോട്ടര്‍മാരെ കാണാന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

Kozhikode

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Entertainment

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

Kerala

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.