Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവിലെ അനീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2016, 10:02 pm IST
in Vicharam

 

ജനാധിപത്യം അര്‍ത്ഥപൂര്‍ണമാകുന്നത് അതിന്‍ കീഴില്‍ അധിവസിക്കുന്ന ജനതയുടെ വിലാപങ്ങളെ പരിഗണിക്കുന്ന പ്രതിനിധികളും ഭരണസംവിധാനങ്ങളും ഉണ്ടാകുമ്പോഴാണ്. ലോകത്തിലെ ഏറ്റവും മൂല്യവത്തായ ജനാധിപത്യത്തിന്റെ ഭാഗമായി നാം നിലകൊള്ളുമ്പോഴും പലപ്പോഴും സാമൂഹിക വിലാപങ്ങളെ അതിന്റെ അര്‍ത്ഥത്തിലും ആഴത്തിലും തിരിച്ചറിയുവാന്‍ തയ്യാറുള്ള ഭരണസംവിധാനങ്ങള്‍ വിരളമാണ്. ഈ നാടിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തെയും വര്‍ത്തമാനകാല രാഷ്‌ട്രീയ അവസ്ഥകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന സത്യമാണിത്. കേവലം ഭരണസംവിധാനങ്ങളെ മാത്രം സൃഷ്ടിക്കുന്ന കക്ഷിരാഷ്‌ട്രീയത്തിലേക്ക് ഒരു ജനതയുടെ തന്നെ രാഷ്‌ട്രീയ മൂല്യബോധം വഴിമാറ്റപ്പെട്ടതാണ് ഇതിനുകാരണം. ഈ പശ്ചാത്തലത്തിലാണ് കേരള സമൂഹത്തിലെ ഹൈന്ദവ വിഭാഗത്തില്‍നിന്നും ഉയര്‍ന്ന ഒരു കൂട്ടവിലാപത്തെ തിരിച്ചറിയുവാന്‍ വേണ്ടത്ര ജാഗ്രതയുണ്ടായോ എന്ന് നാം ചിന്തിക്കേണ്ടത്.

ഹൈന്ദവ സമൂഹത്തില്‍നിന്നും സാമുദായിക, സാംസ്‌കാരിക നേതൃത്വത്തില്‍നിന്നും കാലങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ഒരു പ്രശ്‌നമാണ് സാമൂഹിക ജീവിതക്രമത്തില്‍ ഹൈന്ദവ സമൂഹത്തിന് ഒരു അസന്തുലിതാവസ്ഥ അനുഭവപ്പെടുന്നു എന്നത്. പലപ്പോഴും വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ മേഖലകളെ അടിസ്ഥാനമാക്കിയാണ് ഇത്തരം അഭിപ്രായങ്ങള്‍ രൂപപ്പെടുന്നതും. കാലങ്ങളായി ഉയര്‍ന്നുവരുന്ന ഈ വിലാപത്തെ കക്ഷിരാഷ്‌ട്രീയത്തിന്റെ കള്ളികളില്‍പ്പെടുത്തി, വര്‍ഗീയ രാഷ്‌ട്രീയത്തിന് അധികാരത്തിലെത്തുവാന്‍ മാത്രമായി ഒരു ജനതയെ വിഭാഗീയമാക്കുവാന്‍ ഉള്ള കുറുക്കുവഴിയാണെന്നാണ് നിഷ്പക്ഷരെന്ന് സ്വയം പ്രഖ്യാപിക്കുകയും അത്രയൊന്നും നിഷ്പക്ഷരല്ലെന്ന് പൊതുസമൂഹം തിരിച്ചറിയുകയും ചെയ്തിരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും ചിന്തകരും എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

മതമെന്ന ആഗോള പ്രതിഭാസം

ഭാരതത്തില്‍ മാത്രം നിലനില്‍ക്കുന്ന ജാതി സമുദായ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി പിന്നാക്ക മുന്നോക്ക അവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതുപോലെ കരണീയമായ കാര്യമല്ല മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ഒരു ജനതയുടെ ന്യൂനപക്ഷ ഭൂരിപക്ഷ വിലയിരുത്തലുകള്‍ നടത്തുന്നത്. ജാതിസമ്പ്രദായം ഭാരതത്തിന്റെ നാലതിരുകളില്‍ ഒതുങ്ങുന്ന പ്രതിഭാസമാണെങ്കില്‍ മതം അതിരുകളില്ലാത്ത ലോകഭൂഖണ്ഡങ്ങളില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി മനുഷ്യനുമായി ബന്ധപ്പെടുന്ന ഏതു വിഷയം ചര്‍ച്ച ചെയ്യുമ്പോഴും മാനദണ്ഡമാക്കേണ്ടത് ലോകത്തെ മുഴുവനുമായാണ്. ആഗോളഘടനയില്‍ ഹൈന്ദവ ജനതയുടെ സ്ഥാനം നാലാമതാണ്.

ലോകസെന്‍സസ് 2010

ക്രിസ്ത്യന്‍ – 31.50%, ഇസ്ലാം – 23.2%, മതമില്ലാത്തവര്‍ -16.3%, ഹിന്ദുക്കള്‍ – 15%. എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഹൈന്ദവ സമൂഹത്തെ എന്തടിസ്ഥാനത്തിലാണ് ഭൂരിപക്ഷം എന്ന് വിലയിരുത്തുന്നത്.

ഭൗതിക സമ്പത്താണ് അളവുകോലെങ്കില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയുമടങ്ങുന്ന ആഗോള മൂലധന ശക്തികളായ ഇരുപത് രാജ്യങ്ങള്‍ ക്രൈസ്തവ മതത്തിന്റെ സ്വാധീനത്തിലാണ്. ഇന്ധനവിപണി കൈകാര്യം ചെയ്യുന്ന ഇരുപത് പ്രധാന രാജ്യങ്ങള്‍ ഇസ്ലാം മതരാഷ്‌ട്രങ്ങളുമാണ്. ധനശേഷി കുറഞ്ഞ മൂന്നാം ലോകരാജ്യങ്ങളില്‍ മൂന്നിടത്തു മാത്രമാണ് ഹൈന്ദവജനത ഭൂരിപക്ഷമാകുന്നത്.

ഇങ്ങനെ ലോകത്തിന്റെ സാമ്പത്തിക ശ്രേണിയില്‍ വ്യക്തമായ സ്വാധീനങ്ങളില്ലാത്ത എഴുന്നൂറ്റി ഇരുപത് കോടി ലോകജനസംഖ്യയില്‍ നൂറ് കോടി മാത്രം വരുന്ന ജനവിഭാഗങ്ങളെ വര്‍ഗീയ ഭൂരിപക്ഷം എന്ന് കരുതുന്നത് എത്രത്തോളം ശാസ്ത്രീയമാണ്. ഇതിന് ഉത്തരം പറയേണ്ടത് ന്യൂനപക്ഷ അവകാശത്തിന്റെയും ഇല്ലാത്ത ധ്വംസനത്തിന്റെയും പേരില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘടിത മതനേതൃത്വവും അവര്‍ സൃഷ്ടിച്ചെടുത്ത ന്യൂനപക്ഷ വോട്ടുബാങ്കില്‍ മനപ്പായസമുണ്ണുന്ന രാഷ്‌ട്രീയ സംഘടനകളുമാണ്.

അടച്ചിട്ട അള്‍ത്താരകള്‍ക്ക് പുറത്ത് സെമിറ്റിക് മതങ്ങള്‍ക്ക് സംഘടിതവും വൈപുല്യമേറിയതുമായ ഒരു ലോക സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുവാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇസ്ലാമിക നിയമമായ ‘ശരിയത്തി’നെ അടിസ്ഥാനമാക്കി ഇസ്ലാമിക് ബാങ്കിങ്ങ് സംവിധാനം ലോകവാണിജ്യ വ്യാപാര മേഖലകളിലും സ്വാധീന ശക്തിയായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ലോകസമ്പദ്ഘടനയില്‍ ഇസ്ലാമിന് രണ്ടാം സ്ഥാനം നിലനില്‍ക്കുന്നത്. അതിലും ശക്തമാണ് ലോകത്തെ ഏറ്റവും ജനസംഖ്യ കുറഞ്ഞതും വലുപ്പം കുറഞ്ഞതുമായ ക്രൈസ്തവ രാജ്യമായ വത്തിക്കാന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടക്കുന്ന ‘വത്തിക്കാന്‍ ബാങ്ക്’ എന്ന ആഗോള ക്രൈസ്തവ മതസാമ്പത്തിക സംവിധാനം.

ഹിറ്റ്‌ലറിന്റെ ജര്‍മ്മനിയോടും മുസോളണിയുടെ ഇറ്റലിയോടും ചേര്‍ന്നുനിന്ന് ആഗോള കത്തോലിക്ക സഭ കെട്ടിപ്പടുത്ത ഈ സാമ്പത്തിക സംവിധാനത്തിന് ലോക കോര്‍പ്പറേറ്റ് സമ്പദ്ഘടനയില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ട്. ലോകത്തിലെ പത്ത് സമ്പന്ന രാജ്യങ്ങളില്‍ ഏഴെണ്ണം ക്രൈസ്തവ ഭൂരിപക്ഷമുള്ളതാണ്. ഏറ്റവും വലിയ കോര്‍പ്പറേറ്റ് മൂലധനരാജ്യമായ അമേരിക്കയില്‍ മാത്രം വത്തിക്കാന്‍ ബാങ്കിന്റെ മൂലധനനിക്ഷേപം 1700 ബില്യണ്‍ ഡോളറാണ്. ലോകസമ്പത്തിന്റെ 56.2ശതമാനം കൈകാര്യം ചെയ്യുന്നത് ക്രൈസ്തവ സംവിധാനങ്ങളാണ്.

ലോകസാമ്പത്തികഘടന ശതമാനക്കണക്ക്: ക്രിസ്ത്യന്‍ – 56.2 ശതമാനം, മുസ്ലിം- 6.5 ശതമാനം, ഹിന്ദു-3.9 ശതമാനം. കണക്കുകള്‍ കള്ളം പറയില്ല. യുഎന്‍ അടക്കമുള്ള ലോക മാനവിക സംവിധാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്ന ജനസംഖ്യാ സമ്പദ്‌വിനിമയ കണക്കുകളും പഠനങ്ങളും വച്ചുംകൊണ്ട് എങ്ങനെയാണ് ഭാരതത്തിലെ ഹൈന്ദവര്‍ ഭൂരിപക്ഷവും മൂലധന സമ്പത്തിന്റെ പ്രയോക്താക്കളാണെന്ന് അവകാശപ്പെടുവാന്‍ കഴിയുന്നത്.

കേരളമെന്ന ആഗോള വിപണി

കിലോക്ക് നാലായിരം രൂപ വിലയുള്ള ഈന്തപ്പഴം മുതല്‍ രണ്ടായിരം രൂപ വിലയുള്ള ബോഡിസ്‌പ്രെ വരെ വില്‍ക്കപ്പെടുന്ന വിപണിയായി മൂന്നകാല്‍ കോടി ജനതയുടെ നാട് മാറിക്കഴിഞ്ഞിട്ടുണ്ട്. വിപണികളില്‍ സ്വാഭാവികമായി സൃഷ്ടിക്കപ്പെടുന്ന ലാഭക്കൊതിമൂലം വിദ്യാഭ്യാസവും ആരോഗ്യവും ആത്മീയതയും കച്ചവടവസ്തുക്കളായി മാത്രം പരിഗണിക്കപ്പെടുന്ന ഇവിടെ, അതിവിശുദ്ധ ആത്മീയ കേന്ദ്രങ്ങള്‍ ഉണ്ടാക്കാന്‍ സംഘടിത മതസംരംഭങ്ങള്‍ക്ക് മൂലധനം വന്നെത്തുന്നതില്‍ വലിയൊരു പങ്ക് ആഗോളമൂലധന വ്യവസ്ഥയുടെ ഭാഗമായ ക്രിസ്ത്യന്‍-ഇസ്ലാമിക ബാങ്കിങ് സംവിധാനങ്ങള്‍ വഴിയാണ്. അതിനുപുറമെ അവരവരുടെ ആരാധനാലയങ്ങളുടെ ധനവും സംരംഭകത്വത്തിന് ഉപയോഗിക്കുവാന്‍ ന്യൂനപക്ഷം എന്നു വിവക്ഷിക്കുന്ന വിഭാഗങ്ങള്‍ക്ക് കഴിയുന്നു.

കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കേരളത്തില്‍ ഉയര്‍ന്നുവരുന്ന കോടികള്‍ മുതല്‍മുടക്കുള്ള പള്ളികളും ആശുപത്രികളും റിസര്‍ച്ച് സെന്ററുകളും കെ.പി.യോഹന്നാന്റെ ‘ബിലീവേഴ്‌സ് ചര്‍ച്ച്’പോലുള്ള സഭകളും ലോകം കീഴടക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുള്ള മതമൂലധനത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ്. ഈ വൈദേശിക പണത്തിന്റെ ഒരു വശത്തുകൂടി മാത്രമുള്ള വിനിമയം മൂലം കേരള ഹൈന്ദവ സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക-തൊഴില്‍ അസന്തുലിതാവസ്ഥയെക്കുറിച്ച് വിലയിരുത്തുവാനും പരിഹാരം കാണുവാനും ഇതുവരെയുള്ള ഭരണസംവിധാനങ്ങള്‍ ശ്രമിച്ചിട്ടില്ല.

സംരക്ഷിത ജനവിഭാഗപ്പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന ആദിവാസി ഗോത്രസമൂഹവും ജാതിസംവരണത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിച്ച ഹരിജന്‍ വിഭാഗവും അനുനിമിഷം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം സംഘടിത മൂലധന വിപണിയില്‍ ഈ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനംപോലും ഗുണഭോക്തൃത്വമില്ല എന്നതുകൊണ്ടാണ്. ഈയൊരു സാമ്പത്തിക വിദ്യാഭ്യാസ തൊഴില്‍ ചുരുക്കം ഹൈന്ദവ സമൂഹത്തിലെ മറ്റുവിഭാഗങ്ങളെയും ശക്തമായി ബാധിച്ചുതുടങ്ങിയിരിക്കുമ്പോള്‍ ‘ഭൂരിപക്ഷം’ എന്ന പേര് മാത്രം മതിയോ ഹൈന്ദവ സമൂഹത്തിന്റെ നിലനില്‍പ്പിന്.

ദേവസ്വത്തിന്റെ പണം ബാങ്കിലാണോ ട്രഷറിയിലാണോ നിക്ഷേപിച്ചിരിക്കുന്നത് എന്ന വില കുറഞ്ഞ ചര്‍ച്ചക്ക് പകരം, ആഗോളമത മൂലധന ശക്തിയെ നേരിടുവാന്‍ ‘ഹൈന്ദവ ബാങ്കിങ്’ സംവിധാനം ഒരുക്കുവാന്‍ സാധിക്കുമോയെന്ന ചര്‍ച്ചക്ക് തുടക്കം കുറിക്കുവാനുള്ള ആര്‍ജ്ജവമാണ് ക്ഷേത്രസമ്പത്ത് കൈകാര്യം ചെയ്യുന്നവര്‍ ചെയ്യേണ്ടത്.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടങ്ങളുടെ കണക്ക് പറയുമ്പോഴും ലാഭങ്ങളുടെയും മിച്ച ബജറ്റിന്റെയും കോടികളുടെ ബാങ്ക് നിക്ഷേപത്തിന്റെയും കണക്കുകളാണ് ദേവസ്വം ബോര്‍ഡുകള്‍ക്ക് പറയുവാനുള്ളത്. വിശ്വാസിസമൂഹത്തെ ദാരിദ്ര്യത്തില്‍നിന്നും ആത്മഹത്യയില്‍നിന്നും രക്ഷിക്കുവാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സംരംഭകത്വത്തിലേക്കും മൂലധന വിതരണത്തിലേക്കും സമാന്തര ആത്മീയ സമ്പദ്ഘടന രൂപപ്പെടേണ്ടതും ഹൈന്ദവരുടെ നിലനില്‍പ്പിന് ആവശ്യമാണ്.

ക്രിസ്തീയ പള്ളികള്‍ക്കൊപ്പം പ്രവര്‍ത്തിപ്പിക്കുന്ന മെഴുകുതിരി നിര്‍മാണയൂണിറ്റുകള്‍പോലെ അമ്പലങ്ങള്‍ക്കൊപ്പം ചന്ദനത്തിരി ചെറുകിടവ്യവസായവും ആനവളര്‍ത്തലിന് പകരം ‘മില്‍മ’പോലെ പശുവളര്‍ത്തല്‍ ഉല്‍പ്പന്ന വിതരണ രീതികളും ഉണ്ടാക്കിയാല്‍ മാത്രം മതി ഹിന്ദു ആത്മഹത്യ ചെയ്യാതെ പട്ടിണിയില്ലാതെ ജീവിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.