ന്യൂദല്‍ഹി: വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ ഒരു മലയാളി കൂടി. റാന്നി സ്വദേശി ദിനേശ് പരമശ്വേരന്‍ നായരാണ് ഇതു സംബന്ധിച്ച പനാമ രേഖകളിലുള്ളത്. ഗില്‍ഡിംഗ് ട്രേഡിംഗ്‌സ് എന്ന കമ്പനിയുടെ ഉടമയാണ് ദിനേശ്.
സിംഗപ്പൂരില്‍ താമസമുറപ്പിച്ച, തിരുവനന്തപുരം സ്വദേശി ജോര്‍ജ്ജ് മാത്യുവിന്റെ പേര് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റിലെ ഒരു ബാങ്കിലാണ് ഇരുവര്‍ക്കും അക്കൗണ്ട്.
പഠനം പൂര്‍ത്തിയാക്കി മുംബയ്‌ക്ക് പോയ ദിനേശ് 2008ല്‍ ഹോങ്ങ്‌കോങ്ങിന് പോയിരുന്നു.2007 ആഗസ്റ്റ് 17നാണ് നയാള്‍ സ്ഥാപനം രൂപീകരിച്ചത്. ഭാര്യയും മക്കളും നാട്ടിലാണ്. ഹോങ്ങ്‌കോങ്ങിലായതിനാല്‍ തനിക്ക് ഭാരതം നിയമം ബാധകമല്ലെന്നാണ് ദിനേശിന്റെ വാദം.
















