Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രമേഹനിര്‍മാര്‍ജനം യോഗയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 10:07 pm IST
in Vicharam

 

ലോകാരോഗ്യ ദിനം 1950 മുതല്‍എല്ലാവര്‍ഷവും ഏപ്രില്‍ ഏഴിന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ആഘോഷിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ സ്ഥാപനദിനം ആചരിക്കുന്നതിനോടൊപ്പം ഏതെങ്കിലും പ്രത്യേക തരം ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോക ശ്രദ്ധയില്‍ കൊണ്ടുവരാനും ഈ ദിനാചരണം നമ്മെ സഹായിക്കുന്നു.

2015 വരെയുളള കാലയളവില്‍ ലോകാരോഗ്യ സംഘടന ലോകമെമ്പാടുമുളള ജനസമക്ഷം ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുകയുണ്ടായി. അവയില്‍ ചിലത് താഴെ പറയുംവിധമാണ്:പോളിയോ നിര്‍മാര്‍ജനം, പെട്ടെന്നു വ്യാപിക്കുന്ന പകര്‍ച്ചവ്യാധികളുടെ പഠനം, ആരോഗ്യമുളള പട്ടണങ്ങളും ജീവിതവും, സുരക്ഷിതമായ മാതൃത്വം, രക്തദാനം, മാനസികമായ ആരോഗ്യം, കുട്ടികളുടെ ആരോഗ്യ സംരക്ഷണ സാഹചര്യങ്ങള്‍, സുരക്ഷിതമായ റോഡ്, ആശുപത്രികളുടെ സുരക്ഷയും അതിലൂടെ ജീവിത സുരക്ഷയും. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ലോകാരോഗ്യ സംഘടനകളും മറ്റുസര്‍ക്കാരിതര സന്നദ്ധ സംഘടനകളും എല്ലാം ചേര്‍ന്നുകൊണ്ട് യോഗയുടെ പ്രസക്തിയും അവബോധ ക്ലാസ്സുകളും, സൂര്യനമസ്‌ക്കാരത്തിന്റെ പ്രാധാന്യവും അതിന്റെ പ്രശിക്ഷണവും നടത്തുകയുണ്ടായി.

ഇവയെല്ലാം നമുക്ക് അിറവുളളതാണ്, നാം അംഗീകരിക്കുന്നതുമാണ് എന്നാല്‍ ‘ആരോഗ്യം’ എന്നത് നമ്മളില്‍നിന്നും വളരെ അകലെയാണ്. എന്താണ് കാരണം? 2016 ലെ ലോകാരോഗ്യദിന സന്ദേശമായി ഈ സമൂഹത്തിന് എന്ത് നല്‍കണമെന്ന് ഈ അവസരത്തില്‍ നാം ചിന്തിക്കണം. ആരോഗ്യമുളള വ്യക്തിയും ആരോഗ്യമുളള കുടുംബവും ആരോഗ്യമുളള ഗ്രാമവും, അതിലൂടെ ആരോഗ്യമുളള ഭാരതവും അതാവട്ടെ നമ്മുടെ ലക്ഷ്യം. ദിനംതോറും വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെ ചികിത്സയും ചികിത്സാ ചെലവുകളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യരംഗത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു.

ജീവിതശൈലി രോഗങ്ങളില്‍ പ്രമേഹം (ഡയബറ്റീസ്) സാധാരണയായി കണ്ടുവരുന്നു എന്ന കാരണത്താലും സുഖപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്ന കാരണത്താലും മരുന്നുകള്‍ കുറച്ചുകൊണ്ട് വ്യായാമത്തിന് പ്രാധാന്യം നല്‍കി ഈ രോഗം സുഖപ്പെടുത്തുവാന്‍ ശ്രമങ്ങള്‍ നടന്നു. തത്ഫലമായി സൂര്യനമസ്‌ക്കാരവും യോഗയും പ്രത്യേക വ്യവസ്ഥയില്‍ ഒരാഴ്ചക്കാലം ചെയ്തു കഴിഞ്ഞാല്‍ പ്രമേഹത്തിന് കുറവുണ്ടാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ആയതിനാല്‍ ‘പ്രമേഹനിര്‍മ്മാര്‍ജനം യോഗയിലൂടെ’ എന്നതാവട്ടെ ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. 

നമുക്ക് ആനുകാലിക ആരോഗ്യ അവസ്ഥയെപ്പറ്റി ചിന്തിക്കാം. ജീവിതത്തിന്റെ ആരോഗ്യ വ്യവസ്ഥകളെല്ലാം അവ്യവസ്ഥകളായി മാറുകയും, മാലിന്യനിര്‍മ്മാര്‍ജനംപോലും ശരിയായി നടത്തുവാന്‍ കഴിയാത്ത ഈ ലോകത്ത് അസുഖങ്ങള്‍ നിരന്തരമായി വിവിധ നാമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് ജീവിത ശൈലീരോഗങ്ങള്‍ (ലൈഫ് സ്റ്റ്‌യില്‍ ഡിസീസസ്). സാധാരണയായി കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ് കൊറോണറി അര്‍ട്ടറി ഡിസീസ്, ഹൃദയാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, രക്തത്തില്‍ കൊഴുപ്പ്, ഒബീസിറ്റി, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കരള്‍ രോഗങ്ങള്‍, വായിലെ കാന്‍സര്‍, അര്‍ശ്ശസ് തുടങ്ങിയവ. സിഗരറ്റു വലിക്കുന്നവരുടെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെയും എണ്ണം എത്രത്തോളും വര്‍ദ്ധിച്ചു എന്നുളളത് സര്‍ക്കാരിന്റെ കണക്കുകളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും നമുക്ക് മനസിലാക്കാം.

ഇനി നമുക്ക് ആരോഗ്യ സംരക്ഷണത്തെപ്പറ്റി ചിന്തിക്കാം. വ്യക്തികളുടെ ആരോഗ്യത്തിന് ഗുണകരമായതും രോഗം വരാതെ സൂക്ഷിക്കുന്നതുമായ കാര്യങ്ങളാണ് ഇതില്‍ വരുന്നത്. വ്യക്തി ശുചിത്വം, വൃത്തിയുളളആഹാരം, പാര്‍പ്പിടം, ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ അന്തരീക്ഷം, ശാരീരിക വ്യായാമം, സന്തോഷത്തോടുകൂടി ജീവിക്കാനുളള സാഹചര്യം, സാമ്പത്തിക ഭദ്രത, സാമൂഹിക സമരസത, കലാപരവും സാംസ്‌ക്കാരികവും, ധാര്‍മ്മികവുമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യവസ്ഥകള്‍ ഇതില്‍ വരുന്നു. ഭാരതീയ സമ്പ്രദായത്തില്‍ അതിഷ്ഠിതമായ വ്യായാമങ്ങളായ സൂര്യനമസ്‌ക്കാരം, യോഗ, വിവിധ വൈദ്യ ശാസ്ത്ര ശാഖകളെ സമന്വയിപ്പിച്ചുളള ചികിത്സാ രീതി, വിവിധ ആരോഗ്യ വിഷയങ്ങളിലുളള ബോധവല്‍ക്കരണ ക്ലാസ്സുകള്‍, അമ്മമാരുടെയും കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിനുളള പ്രത്യേക ശ്രദ്ധ, പ്രത്യേകതരം അസുഖങ്ങള്‍ക്കുളള പ്രത്യേക ചികിത്സ, പോഷക ഗുണമുളള ആഹാര പദാര്‍ത്ഥങ്ങളുടെ ലഭ്യത, ഉപയോഗം, ഗൃഹവൈദ്യം, ഔഷധ സസ്യങ്ങളുടെ കൃഷി, ഉപയോഗം അവയെല്ലാം ‘ഭാരതീയ സ്വാസ്ഥ്യ ചിന്തനി’ല്‍ വരുന്നു. ‘പ്രമേഹ നിര്‍മ്മാര്‍ജനം യോഗയിലൂടെ’ എന്നതാണ് ഭാരതം ലോകത്തിന് നല്‍കുന്ന ലോകാരോഗ്യ ദിന സന്ദേശമെന്ന് നേരത്തെ പറയുകയുണ്ടായല്ലോ.

ശരീരം, മനസ്സ്, ചിന്തകള്‍ ഇവയെല്ലാം ഏകോപിപ്പിച്ച് മനുഷ്യന്റെ ആരോഗ്യകരമായ അവസ്ഥയെ നിലനിര്‍ത്തുവാന്‍ ആര്‍ഷഭാരത സംസ്‌ക്കാരം ലോകത്തിന് പ്രദാനം ചെയ്ത ബൃഹത്തായ ശാസ്ത്രമാണ് യോഗ. രോഗപ്രതിരോധത്തിനും രോഗശമനത്തിനും ഒരുപോലെ ഫലപ്രദമാണ് യോഗ. മഹര്‍ഷി പതഞ്ജലി ആവിഷ്‌ക്കരിച്ച അഷ്ടാംഗയോഗം രോഗശമനത്തിനും, മനുഷ്യന്റെ സര്‍വ്വതോമുഖമായ വ്യക്തിത്വവികസനത്തിനും സമ്പൂര്‍ണ്ണ ആരോഗ്യ പ്രാപ്തിക്കും ഉതകുന്നതാണ്. യമ, നിയമ, യോഗാസനം, പ്രാണായാമ, പ്രത്യാഹാരം, ധാരണ, ധ്യാനം. ഇവ കൃത്യമായി പാലിക്കപ്പെട്ടാല്‍ ഒരു വ്യക്തിയുടെ സമഗ്ര വികസനം സാദ്ധ്യമാകുന്നു. പ്രമേഹ നിര്‍മ്മാര്‍ജനത്തിനായി പ്രത്യേകമായ ചിട്ടയോടും വ്യവസ്ഥയോടും കൂടി യോഗാസനങ്ങള്‍ ഒരാഴ്ചക്കാലം ചെയ്യേണ്ടതുണ്ട്. ‘പ്രമേഹമുക്ത ഭാരതം’ (സ്റ്റോപ്പ് ഡയബറ്റിസ് മൂവ്‌മെന്റെ്) എന്ന ലക്ഷ്യം മുന്നില്‍കണ്ടു കൊണ്ട് ‘ആരോഗ്യഭാരതി’ ഭാരതത്തിലാകമാനം ഇത്തരത്തിലുളള യോഗസപ്താഹം നടത്തി വരുന്നു. താഡാസനം, യോഗമുദ്രാസനം, ശശാങ്കാസനം, ആര്‍ദ്ധമത്സേന്ദ്രാസനം തുടങ്ങിയ ആസനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

മനുഷ്യജീവിതം സുഖവും സന്തോഷവും ആരോഗ്യവും നിറഞ്ഞതാകണമെന്ന് നാം എല്ലാവരും ആഗ്രഹിക്കുന്നു. അതിനായി ജീവിതത്തില്‍ ഒരു ക്രമം, ചിട്ട, അഥവാ വ്യവസ്ഥ നാം പാലിക്കേണ്ടതുണ്ട്. സത്യം, ക്ഷമ, ശക്തി, ധൈര്യം, സേവാ മനോഭാവം, സഹയോഗം, സംസ്‌ക്കാരം ഇവ ജീവിത കാലം മുഴുവന്‍ പാലിക്കണം. ബ്രഹ്മചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ശരീരശക്തി, മനഃശക്തി, ആത്മശക്തി തുടങ്ങിയവ വര്‍ദ്ധിപ്പിക്കണം. മടി, വെറുപ്പ്, ക്രോധം, ഭയം ഇവയെല്ലാം ഒഴിവാക്കണം. ഗൃഹസ്ഥാശ്രമത്തില്‍ മര്യാദ, സംയമനം, സംസ്‌ക്കാരം, സ്‌നേഹം, ബഹുമാനം, ആദരവ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ കുടുംബ ജീവിതം പടുത്തുയര്‍ത്തുക. വാനപ്രസ്ഥത്തില്‍ സമൂഹകാര്യങ്ങള്‍ക്കായി ജീവിതം ചിട്ടപ്പെടുത്തുക. സന്യാസത്തില്‍, ഈശ്വരനില്‍ സ്വയം അര്‍പ്പിച്ച് പരോപകാരിയായി ജീവിക്കണം. തികച്ചും ഭാരതീയമായ ജീവിതശൈലിയിലൂടെ ആരോഗ്യമുളള വ്യക്തികളായി നമുക്ക് ജീവിക്കാം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

Kerala

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

India

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Kerala

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.