സ്‌റ്റോക്ക് ഹോം: തന്റെ ഭാര്യയ്‌ക്ക് കള്ളപ്പണമുണ്ടെന്ന വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിഡ് ഗുണ്‍ലോഗ്‌സണ്‍ രാജിവച്ചു. ഭാര്യയ്‌ക്ക് പനാമയില്‍ വലിയ ആസ്തിയുള്ള സ്ഥാപനമുണ്ടെന്നായിരുന്നു വാര്‍ത്ത. പ്രധാനമന്ത്രി രാജിവയ്‌ക്കും. ഉപപ്രധാനമന്ത്രി സിഗുര്‍ദര്‍ ഇംഗി ജോണ്‍സണ്‍ പറഞ്ഞു. ഉടന്‍ പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കും. അദ്ദേഹം പറഞ്ഞു. പനാമ രേഖകളുടെ പശ്ചാത്തലത്തില്‍ പ്രധാനമ്രന്തിയുടെ രാജിതേടി വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി പ്രസിഡന്റിനെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു.
















