Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഡ്രൈവിങ് സീറ്റില്‍ 23 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 07:33 pm IST
inLifestyle

ജീവിതപ്രാരാബ്ധങ്ങളാണ് വസന്തകുമാരിയെ വളയം പിടിക്കാന്‍ പ്രേരിപ്പിച്ചത്. ഭര്‍ത്താവും മക്കളും അടങ്ങുന്ന കുടുംബം മുന്നോട്ടുപോകണമെങ്കില്‍ ഭര്‍ത്താവിന്റെ അധ്വാനം മാത്രം മതിയാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് വസന്തകുമാരിയും തൊഴില്‍ തേടിയിറങ്ങിയത്. തിരഞ്ഞെടുത്തതാവട്ടെ സ്ത്രീകള്‍ കടന്നുചെല്ലാത്ത മേഖലയും. 23 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു~സ്ത്രീ ബസിന്റെ സ്റ്റിയറിങ് തിരിക്കുക എന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത കാര്യമാണ്. അങ്ങനെ ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ ബസ് ഡ്രൈവറായി മാറി വസന്തകുമാരി.

ഇപ്പോള്‍ ഡ്രൈവിങ് എന്നത് ഇവര്‍ക്കൊരു പാഷനാണ്.

കന്യാകുമാരിയിലായിരുന്നു വസന്തകുമാരിയുടെ ജനനം. കുഞ്ഞായിരുന്നപ്പോഴേ അമ്മയെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ രണ്ടാമത് വിവാഹം ചെയ്തു. 19-ാം വയസ്സില്‍ വസന്തകുമാരി വിവാഹിതയായി. നാല് പെണ്‍മക്കളുടെ അച്ഛനായിരുന്നു വരന്‍. ഇവര്‍ക്ക് രണ്ട് കുട്ടികള്‍ കൂടി ജനിച്ചു. ചെന്നൈയില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു ഭര്‍ത്താവ്.

കുടുംബം പുലര്‍ത്തുന്നതിന് വേണ്ടി ബസ് ഡ്രൈവറായി ജോലി നോക്കാന്‍ തയ്യാറായ വസന്തകുമാരി സര്‍ക്കാര്‍ ജോലിക്കുവേണ്ടിയാണ് ശ്രമിച്ചത്. ലോകത്ത് എവിടെയെങ്കിലും വനിതാ ബസ് ഡ്രൈവര്‍മാരുണ്ടോയെന്നായിരുന്നു അധികൃതരുടെ ചോദ്യം. പുരുഷന്മാര്‍പോലും വെല്ലുവിളി നേരിടുന്ന മേഖലയില്‍ എങ്ങനെ നിലനല്‍ക്കാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു. വല്യ വാഹനങ്ങള്‍ ഓടിക്കുന്നതിനുളള ലൈസന്‍സും വസന്തകുമാരി സ്വന്തമാക്കിയിരുന്നു. എന്നാല്‍ അവളുടെ കഴിവ് പരിശോധിക്കുന്നതിനുള്ള ഒരവസരം പോലും ലഭിച്ചില്ല. നിരന്തരമായ അഭ്യര്‍ത്ഥനകള്‍ക്കൊടുവില്‍ ഒരിടത്തുനിന്ന് വിളി വന്നു.

ടെസ്റ്റിനായി ചെന്നപ്പോഴും അവിടെയുണ്ടായിരുന്നവര്‍ക്ക് തന്നില്‍ ഒരു വിശ്വാസവും ഇല്ലായിരുന്നുവെന്നും വസന്തകുമാരി ഓര്‍ക്കുന്നു. ഡ്രൈവിങ് ടെസ്റ്റിനായി ചെന്നപ്പോള്‍ എട്ടെടുക്കാനായിരുന്നു നിര്‍ദ്ദേശം. വണ്ടി ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അധികൃതര്‍ അവരുടെ പ്രാണരക്ഷാര്‍ത്ഥം ഓടിമാറിയതായും വസന്തകുമാരി പറയുന്നു. 1993 ല്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ വനിതാ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ അവിടെ പ്രത്യേക പരിഗണനയൊന്നും ലഭിച്ചില്ല.

നാഗര്‍കോവില്‍-തിരുവനന്തപുരം റൂട്ടിലായിരുന്നു സര്‍വീസ്. രാത്രി 10 മണിക്കായിരുന്നു ഷിഫ്റ്റ് അവസാനിച്ചിരുന്നത്. കുട്ടികളെ അയല്‍പക്കത്തുള്ളവരെ ഏല്‍പ്പിച്ചായിരുന്നു വസന്തകുമാരി ജോലിക്ക് പോയിരുന്നത്. ജോലി സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു. പല സ്ത്രീകളും ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചശേഷം ഓഫീസ് ജോലികളിലേക്ക് മാറുന്നതും അതുകൊണ്ടാണെന്നും അവര്‍ പറുന്നു.

എങ്ങനെയാണ് ഈ വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് വസന്തകുമാരിയോട് പലരും ചോദിച്ചിട്ടുണ്ട്. അതിന് അവര്‍ നല്‍കുന്ന മറുപടി ഇതാണ്, എല്ലാത്തിലും ബുദ്ധിമുട്ടുണ്ട്, പക്ഷേ നമ്മള്‍ അതെങ്ങനെ പരിഹരിക്കുന്നു എന്നതാണ് പ്രധാനമെന്ന്. 2017 ഏപ്രിലിലാണ് വസന്തകുമാരി ജോലിയില്‍ നിന്നും വിരമിക്കുക.

അതിനുശേഷം സ്ത്രീകള്‍ക്കായി ഒരു ഡ്രൈവിങ് സ്‌കൂള്‍ തുടങ്ങണമെന്നാണ് ആഗ്രഹം. കൂടാതെ കോളേജ് വാഹനത്തില്‍ ജോലി കിട്ടുന്നതിനും പ്രയാസമില്ലെന്നും ഇവര്‍ പറയുന്നു. കാര്യം എന്തൊക്കെയായാലും ഇനി ജീവിതത്തില്‍ നിന്നും ഡ്രൈവിങിനെ മാറ്റിനിര്‍ത്താന്‍ തത്കാലം വസന്തകുമാരി ഉദ്ദേശിക്കുന്നില്ല. ആ കൈകള്‍ വളയം പിടിക്കുകതന്നെ ചെയ്യും, എന്നും…

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.