പ്രധാനമന്ത്രി സൗദി അറേബ്യയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയവരെ പരിഹസിക്കുന്ന നിരവധി പോസ്റ്റുകള്‍ കണ്ടു. ഒരു കാര്യം നാമോര്‍ക്കണം. നരേന്ദ്ര മോദിയുടെ രാഷ്‌ട്രീയവുമായി വിയോജിപ്പുള്ള ആളുകള്‍ ഉണ്ടാകും.
ആ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ഭാരതത്തില്‍ വേദികളും അവസരങ്ങളുമുണ്ട്. അതവിടെ ചെയ്യാം. പക്ഷേ ഒരു വിദേശ രാജ്യത്ത് ഭാരത പ്രധാനമന്ത്രി എത്തുമ്പോള്‍ അദ്ദേഹം എത്തുന്നത് നമ്മള്‍ ഓരോ ഭാരതീയരുടേയും പ്രതിനിധിയായാണ്. പ്രത്യേകിച്ചും ലക്ഷക്കണക്കിന് ഭാരത പ്രവാസികളുള്ള ഒരു രാജ്യത്ത്. അവിടെ പ്രധാനമന്ത്രി ആദരിക്കപ്പെടുമ്പോള്‍ ഭാരതമാണ് ആദരിക്കപ്പെടുന്നത്. അവിടെ ഭാരതത്തിന്റെ അന്തസ്സാണ് നാം കാത്തു സൂക്ഷിക്കേണ്ടത്.
അതുകൊണ്ട് തന്നെ ഏത് ഭാരതീയനും അദ്ദേഹത്തിന്റെ ചടങ്ങുകളില്‍ അഭിമാനപൂര്‍വ്വം പങ്കെടുക്കാം. അതിനെ പരിഹസിക്കുന്നത് ശുദ്ധമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്, പരിസര ബോധമില്ലായ്‌മയാണ്. പ്രധാനമന്ത്രിയുടെ രാഷ്‌ട്രീയത്തെ വിമര്‍ശിക്കുന്നതും ഒരു രാജ്യത്തിന്റെ അന്താരാഷ്‌ട്ര പ്രാതിനിധ്യത്തെ അംഗീകരിക്കുന്നതും രണ്ടും രണ്ട് തലങ്ങളിലാണ് കാണേണ്ടത്.
സലാം കുണ്ടൂര്‍
















