റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഏറ്റവും പ്രധാന വ്യക്തിക്കു നല്‍കുന്ന അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക പുരസ്‌കാരമാണിത്. രാജാവ് അബ്ദുളസീസ് സാഷ് ബഹുമതി പത്രവും ഔദ്യോഗിക ചിഹ്നവും കൈമാറി.
ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുളസീസ് അല്‍ സൗദിന്റെ പേരിലാണ് ബഹുമതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, പുടിന്‍, ഡേവിഡ് കാമറൂണ്‍, ഷിന്‍സോ ആബെ ജോകോ വിഡോഡോ എന്നിവര്‍ക്കാണ് മുമ്പ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.
















