Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ലാട് തടാകത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2016, 10:07 pm IST
in Wayanad

 

കല്‍പ്പറ്റ: അണിഞ്ഞൊരുങ്ങിയ തരിയോട് പഞ്ചായത്തിലെ കര്‍ലാട് വിനോദസഞ്ചാര സങ്കേതത്തില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി.) ഏകദേശം 80 ലക്ഷം രൂപ ചെലവിട്ടാണ് കര്‍ലാട് നവീകരിച്ചത്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ മാര്‍ച്ച് അഞ്ചിനു നിശ്ചയിച്ച ഉദ്ഘാടനം ഒഴിവാക്കിയെങ്കിലും കര്‍ലാടില്‍ ജില്ലയ്‌ക്ക് പുറത്തുനിന്നടക്കം സഞ്ചാരി സംഘങ്ങള്‍ എത്തിത്തുടങ്ങി. 240 മീറ്റര്‍ സിപ് ലൈന്‍, 12 സ്വിസ് കോട്ടേജ് ടെന്റ്, 10 കനോയിംഗ് ആന്‍ഡ് കയാക്കിംഗ് യൂനിറ്റ്, 18 അടി ഉയരമുള്ള രണ്ട് ലാന്‍ഡ് സോര്‍ബിംഗ് ബാള്‍, 12 പെയിന്റ് ബാള്‍, എട്ട് ആര്‍ച്ചറി യൂനിറ്റ്, താത്കാലിക ഫ്‌ളോട്ടിംഗ് ബോട്ട് ജെട്ടി, റോക് ക്ലൈംബിംഗ് സൗകര്യങ്ങളും പ്രകൃതിസൗന്ദര്യവുമാണ് കര്‍ലാട്ടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ന്യുദല്‍ഹിയിലെ ടെക്‌സോള്‍ ഏജന്‍സി മുഖേന ഒരുക്കിയതാണ് സാഹസിക വിനോദസഞ്ചാര സൗകര്യങ്ങള്‍. കേരളത്തിലെ ഏറ്റവും നീളമുള്ള സിപ് ലൈനാണ് കര്‍ലാടിലേതെന്ന് അഡ്വഞ്ചര്‍ ക്യാമ്പ് മാനേജര്‍ പി.പി.പ്രവീണ്‍ പറഞ്ഞു. രാജ്യത്ത് നൈസര്‍ഗിക തടാകത്തിനു കുറുകെയുള്ള പ്രഥമ സിപ് ലൈനുമാണിത്. സിപ് ലൈനിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്ത് എത്താന്‍ 14 സെക്കന്‍ഡ് മതി. 18നു മുകളില്‍ വയസുള്ളവര്‍ക്കാണ് സിപ് ലൈന്‍ ഉപയോഗത്തിനു അനുവാദം. 290 രൂപയാണ് ഫീസ്. അഡ്വഞ്ചര്‍ ക്യാമ്പില്‍ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് റസ്‌ക്യൂ ബോട്ട്, ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാഹസികരായ ചെറുപ്പക്കാരെ മുന്നില്‍ക്കണ്ട് സജ്ജീകരിച്ചതാണ് അഡ്വഞ്ചര്‍ ക്യാമ്പിലെ സൗകര്യങ്ങളെന്ന് ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ് പറഞ്ഞു. ക്യാമ്പില്‍ സീസണില്‍ ദിവസം കുറഞ്ഞത് 800ഉം ഓഫ് സീസണില്‍ 150ഉം സഞ്ചാരികളെയാണ് ഡി.ടി.പി.സി പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കന്ദ്രങ്ങളായ എടക്കല്‍ റോക് ഷെല്‍ട്ടര്‍, പൂക്കോട് തടാകം,കുറുവ ദ്വീപ്, ബാണാസുരസാഗര്‍ ഡാം എന്നിവിടങ്ങളില്‍ സീസണില്‍ ദിവസം 2000നും 3000നും ഇടയില്‍ സഞ്ചാരികളെത്തുന്നുണ്ട്. ഓഫ് സീസണില്‍ ഇത് 200 മുതല്‍ 500 വരെയാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉല്ലാസത്തിനു യോജിച്ച പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുമെന്നതോടെ വയനാട്ടിലെ ഒന്നാംകിട വിനോദസഞ്ചാര കേന്ദ്രമായി അഡ്വഞ്ചര്‍ ക്യാമ്പ് മാറുമെന്ന് ഡി.ടി.പി.സിയുടെ അനുമാനം. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് അഡ്വഞ്ചര്‍ ക്യാമ്പില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30ഉം കുട്ടികള്‍ക്ക് പത്തും രൂപയാണ് പ്രവേശന ഫീസ്. കല്‍പ്പറ്റയില്‍നിന്നു 18 കിലോമീറ്റര്‍ അകലെ, തരിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് കര്‍ലാട് തടാകം. 11 ഏക്കര്‍ വിസ്തൃതിയും ശരാശരി ആറ് മീറ്റര്‍ ആഴവുമാണിതിന്. സ്വകാര്യ ഉടമസ്ഥതയിലായിരുന്ന താടാകവും ഇതോടുചേര്‍ന്നു മൂന്നര ഏക്കര്‍ കരയും 1999ല്‍ തരിയോട് പഞ്ചായത്ത് വിലയ്‌ക്കുവാങ്ങുകയായിരുന്നു. വിനോദസഞ്ചാര വികസനത്തിനായി 2002ലാണ് തടാകവും ചേര്‍ന്നുള്ള കരയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കൈമാറിയത്. വൈകാതെ ഡി.ടി.പി.സി തടാകക്കരയില്‍ നാല് കോട്ടേജുകളും കോണ്‍ഫറന്‍സ് ഹാളും ഫെസിലിറ്റേഷന്‍ സെന്ററും നിര്‍മിച്ചു.

ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തി. 2010 ഓഗസ്റ്റ് 15ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കര്‍ലാട് ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും നടത്തി. പക്ഷേ, സഞ്ചാരികളുടെ ഹൃദയങ്ങളില്‍ ഇടംപിടിക്കാന്‍ കര്‍ലാടിനു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നാല് വര്‍ഷം മുന്‍പാണ് കര്‍ലാടിനെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാന്‍ ഡി.ടി.പി.സി പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി 48 ലക്ഷം രൂപയുടെ പ്രൊജക്ട് സംസ്ഥാന ടൂറിസം വകുപ്പിനു സമര്‍പ്പിച്ചു. ഇതില്‍ 38 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് 2012 ജൂണ്‍ 29ന് അനുമതി ലഭിച്ചു. ഇതിനുപുറമേ ഡി.ടി.പി.സിയുടെ 34.25 ലക്ഷം രൂപയും വിനിയോഗിച്ചാണ് തടാകവും പരിസരവും സാഹസിക വിനോദ സഞ്ചാരകേന്ദ്രമായി മാറ്റിയത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

പുതിയ വാര്‍ത്തകള്‍

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.