Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തോട്ടം തൊഴിലാളികളെ കബളിപ്പിച്ചതാര്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 08:32 pm IST
inVicharam

തോട്ടങ്ങളുടെ അഞ്ചുശതമാനം ഭൂമി ടൂറിസം പദ്ധതികള്‍ക്ക് മാറ്റിവയ്‌ക്കാമെന്ന യുപിഎ സര്‍ക്കാരിന്റെ കാലത്ത് തീരുമാനം വന്നതോടെ തോട്ടം ഉടമകള്‍ ഭൂമി തുണ്ടുതുണ്ടായി വില്‍പ്പന നടത്താന്‍ ഉഷാറായി. തൊഴിലാളികളുടെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നുവരുമെന്നു മനസ്സിലാക്കിയ തോട്ടം ഉടമകള്‍ രാഷ്‌ട്രീയ-ട്രേഡ്‌യൂണിയന്‍ നേതാക്കളെ ഇടനിലക്കാരായി രംഗത്തിറക്കി തോട്ടം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രചാരണം തുടങ്ങി. തൊഴിലാളികള്‍ക്ക് ശമ്പളവും ബോണസ്സും ഗ്രാറ്റുവിറ്റിയും മാനേജ്‌മെന്റ് കൊടുക്കാതെയായി.

എസ്റ്റേറ്റുകളുടെ ഏതാനും ഭാഗം വില്‍ക്കാന്‍ അനുവദിച്ചാല്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന വ്യവസ്ഥ ഉടമകള്‍ മുന്നോട്ടുവച്ചു. ജീവിതത്തിന്റെ വസന്തകാലമെല്ലാം എസ്റ്റേറ്റില്‍ ജോലിചെയ്തിട്ട് റിട്ടയര്‍ചെയ്യുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ആയിരക്കണക്കിന് വൃദ്ധതൊഴിലാളികള്‍ പീരുമേട്ടിലുണ്ട്. ഭൂമി വിറ്റിട്ടെങ്കിലും ആനുകൂല്യം ലഭിക്കുമെന്നു കരുതി നേതാക്കളുടെ വാക്കുവിശ്വസിച്ച് വില്‍പ്പനക്ക് മൗനാനുവാദം നല്‍കി. ഇതോടെ പീരുമേട് താലൂക്കില്‍ തോട്ടങ്ങള്‍ വ്യാപകമായി തുണ്ടുതുണ്ടാക്കി വില്‍പ്പന നടത്തി.

രാഷ്‌ട്രീയ -ട്രേഡ്‌യൂണിയന്‍- ഉദേ്യാഗസ്ഥ മാഫിയകളുടെ നേതൃത്വത്തില്‍ പീരുമേടിന്റെ ഹൃദയഭൂമിയായ പലസ്ഥലങ്ങളും വാങ്ങിക്കൂട്ടി. പുല്‍മേടുകളും മലനിരകളും ഇടിച്ചുനിരത്തി. അവിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും തല ഉയര്‍ത്തി. മീനച്ചിലാറിന്റെയും മണിമലയാറിന്റെയും ഉത്ഭവസ്ഥാനമായ ഇവിടുത്തെ നീര്‍ച്ചാലുകളും അരുവികളും സ്വകാര്യവ്യക്തികള്‍ വന്‍ ചെക്കുഡാമുകള്‍ കെട്ടി കൈവശപ്പെടുത്തി. പീരുമേടിന്റെ മുഖച്ഛായ മാറി. വേനല്‍ക്കാലത്തും മഞ്ഞുമൂടി നൂല്‍മഴ പെയ്തിരുന്ന വാഗമണ്ണും കുട്ടിക്കാനവുമൊക്കെ വേനല്‍ ചൂടില്‍ തിളയ്‌ക്കുകയാണിന്ന് .

തോട്ടം വിറ്റിട്ടും പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് പട്ടിണിയും രോഗവും മൂലം നിരവധി തൊഴിലാളികള്‍ മരണമടഞ്ഞു. അനേകം പേര്‍ ആത്മഹത്യ ചെയ്തു. തേയിലയുടെ സുഗന്ധം പരന്ന പീരുമേട്ടിലെ കാറ്റിനിപ്പോള്‍ മരണത്തിന്റെ ദുര്‍ഗന്ധമാണ്. കോടമഞ്ഞും കുളിര്‍കാറ്റും മാറി പകരം തീക്കാറ്റാണ് എവിടെയും.

തോട്ടം മേഖല പ്രതിസന്ധിയിലായതോടെ അന്നത്തെ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ കണ്‍വീനറായി ക്രൈസിസ് മാനേജ്‌മെന്റ് രൂപീകരിച്ചു. പ്ലാന്റേഷന്‍ റിലീഫ് കമ്മറ്റി എന്നപേരില്‍ ദുരിതാശ്വാസ സമിതിക്ക് രൂപംനല്‍കി. ചെയര്‍മാന്‍ കളക്ടറും ചീഫ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ (സിഐപി)കണ്‍വീനറുമായിരുന്നു. എല്ലാ ട്രേഡ്‌യൂനിയനില്‍നിന്നും ഒരാള്‍ വീതം ഈ സമതിയില്‍ അംഗങ്ങളായിരുന്നു.

സ്ഥലത്തെ എംഎല്‍എ, എംപി എന്നിവരെ അനൗദേ്യാഗിക അംഗങ്ങളുമായി നിശ്ചയിച്ചു. സഹായത്തിനായി മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി കോടികള്‍ അനുവദിച്ചു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ കുടിവെള്ളം, മുടങ്ങിയ വൈദ്യുതി, കുട്ടികള്‍ക്ക് യൂണിഫോം, പാഠപുസ്തകം എന്നിവയ്‌ക്കുവേണ്ടി പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍ അടച്ചുപൂട്ടിയ തോട്ടങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭാവി ഇരുളടഞ്ഞ തൊഴിലാളികള്‍ പലരും ജോലിതേടി ദൂരസ്ഥലങ്ങലിലേക്കു പോയി.

ജോലി നഷ്ടപ്പെട്ട സ്ത്രീ തൊഴിലാളികള്‍ കോട്ടയം, എറണാകുളം തുടങ്ങിയ സമീപജില്ലകളിലെ സമ്പന്നരുടെ വീടുകളില്‍ അടുക്കളപ്പണിക്ക് പോയി. നിരാലംബരായ കുട്ടികള്‍ സംസ്ഥാനത്തെ നിരവധി അനാഥാലയങ്ങളില്‍ അഭയം തേടി. സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്തേവാസികളുടെ കണക്കെടുത്താല്‍ ഭൂരിഭാഗവും തോട്ടം തൊഴിലാളികളുടെ മക്കളാണെന്ന് കാണാം. ആറുപതിറ്റാണ്ടു കാലത്തെ ഇടതു-വലതു ഭരണം തൊഴിലാളികളെ ഈ ദുഃസ്ഥിതിയിലെത്തിച്ചു. ഉടമകളും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി എന്നവകാശപ്പെടുന്ന രാഷ്‌ട്രീയ ട്രേഡുയൂണിയന്‍ നേതാക്കളും തടിച്ചുകൊഴുത്തു.

ഉടമകള്‍ തൊഴിലാളികളെ ചൂഷണംചെയ്തു നേടിയ കോടികള്‍ അതിനേക്കാള്‍ ലാഭംകൊയ്യാന്‍ കഴിയുന്ന പദ്ധതികള്‍ക്കായി വകമാറ്റി. അവരുടെ നില ഭദ്രമായി. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒഫീസുകള്‍ ബഹുനില മാളികകളും, പഞ്ചനക്ഷത്ര സൗകര്യങ്ങളും ഉള്ളവയായി മാറി. നേതാക്കള്‍ ഫാന്‍സി നമ്പര്‍ പിടിപ്പിച്ച കൊടിവച്ച കാറില്‍ യാത്ര ചെയ്യുന്നു. അവരുടെ മക്കള്‍ വിദേശത്തും സ്വദേശത്തുമുള്ള വന്‍കിട വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം നേടി, ഉടമകളുടെ വിദൂരങ്ങളിലെ സ്ഥാപനങ്ങളില്‍ മേലാള ഉദേ്യാഗസ്ഥരായി ജോലി ചെയ്യുന്നു. പീരുമേട്ടില്‍ എസ്റ്റേറ്റുകള്‍ വില്‍ക്കാനും വാങ്ങാനും ബ്രോക്കര്‍ മാര്‍ പുറത്തുനിന്നുള്ളവരല്ല. എല്ലാവരും ഇവിടുത്തെ രാഷ്‌ട്രീയ യൂണിയന്‍ നേതാക്കള്‍ തന്നെ. ഇവിടെയും സിഐറ്റിയു മുന്നില്‍ത്തന്നെ. വണ്ടിപ്പെരിയാറില്‍ പ്രമുഖമായ ആര്‍ബിറ്റി കമ്പനി തോട്ടം വിറ്റു, പോപ്‌സണ്‍ ഗ്രൂപ്പ് വാങ്ങി! ഇടനിലക്കാര്‍ പീരുമേട്ടിലെ ജില്ലാസെക്രട്ടറിയറ്റ് അംഗവും അനുയായികളും തന്നെ.

ഉപ്പുതറ പഞ്ചായത്തിലാകെ വ്യാപിച്ചുകിടക്കുന്ന പീരുമേട് റ്റീ കമ്പനി നഷ്ടത്തിന്റെ പേരില്‍ അടച്ചുപൂട്ടി. പുതിയ ഉടമകളെ കണ്ടെത്തിയതും വില്‍പ്പന നടത്തിയതും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ കുറച്ച് എഗ്രിമെന്റ് വച്ചതും സിഐറ്റിയുസംസ്ഥാനനേതാവുതന്നെ. രഹസ്യം പുറത്തുവന്നതോടെ നേതാവിനെ പാര്‍ട്ടി താക്കീതുനല്‍കി തടി രക്ഷെപ്പടുത്തി.

വാഗമണ്ണിലെ എംഎംജെ, ഏലപ്പാറയിലെ അബാന്‍ ഗ്രൂപ്പിന്റെ ടൈഫോഡ് റ്റീ കമ്പനി എന്നിവയുടെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇതിനകം വിറ്റുകഴിഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കുടപിടിയ്‌ക്കുന്ന ഇടതുവലതു മുന്നണി നേതാക്കള്‍ ബംഗാളില്‍ നിന്ന് ഒന്നും പഠിച്ചിട്ടില്ലന്നത് വ്യക്തമാണ്. തൊഴിലാളി വര്‍ഗ്ഗതാല്‍പര്യത്തിന്റെ മേനിപറച്ചില്‍ നടത്തുന്ന കമ്യുണിസ്റ്റുകാര്‍ക്കെതിരെ ഇവിടെയും തൊഴിലാളികള്‍ ഒരു സുനാമിപോലെ ആഞ്ഞടിക്കും. അതിന്റെ കുത്തൊഴുക്കില്‍ ബംഗാളിലെ പോലെ ഇവിടെയും ഇടതുവലതു പൊന്നാപുരം കോട്ടകള്‍ തകരും, നിശ്ചയം.

(ബിജെപി സംസ്ഥാന സമിതി

അംഗമാണ് ലേഖകന്‍)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Kerala

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.