Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അടിസ്ഥാന സൗകര്യമില്ല പരിയാരം മെഡിക്കല്‍ കോളേജിലെ പിജി കോഴ്‌സുകളുടെ അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:28 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സുകളില്‍ പതിനേഴില്‍ പതിനഞ്ച് എണ്ണത്തിന്റെയും അംഗീകാരം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പരിയാരത്ത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2011 ലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ പിജി കോഴ്‌സ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോളേജില്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ആദ്യ ബാച്ചിന്റെ പരീക്ഷ വരുന്ന സമയത്ത് അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുമെന്ന നിര്‍ദ്ദേശത്തോടെയാണ് കോഴ്‌സ് ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണ്‍ 15 ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തിയിരുന്നു. കൗണ്‍സില്‍ മാനദണ്ഡമായികാണുന്ന അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് 15 വിഭാഗത്തിന്റെ അംഗീകാരം റദ്ദ് ചെയ്തിരിക്കുന്നത്.

പല വിഭാഗങ്ങളിലും സീനിയര്‍ ഫാക്കല്‍റ്റിമാരുടെ ഭീമമായ അപര്യാപ്തതയുണ്ടെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. പിജി വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കാന്‍ സീനിയര്‍ ഫാക്കല്‍റ്റിമാര്‍ അത്യാവശ്യമാണ്. എന്നാല്‍ ആവശ്യമായ പോസ്റ്റിംഗ് നടത്തി പ്രശ്‌നത്തിന് പരിഹാരം കാണാന്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടന്നിട്ടില്ല. റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ വിദ്യാര്‍ത്ഥികള്‍ എംആര്‍ഐ മെഷീന്‍ പോലുമില്ലാതെയാണ് പഠനം നടത്തുന്നത്. നേത്രരോഗ ചികിത്സാ വിഭാഗത്തില്‍ റെറ്റിനല്‍ സര്‍ജറി മൈക്രോസ്‌കോപ്പ്, ഓപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രാഫി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയായിരുന്നു പഠനം നടന്നിരുന്നത്. ഗൈനക്കോളജി വിഭാഗത്തില്‍ ലേബര്‍ റൂമിനകത്ത് എമര്‍ജന്‍സി ഓപറേഷന്‍ തീയറ്ററോ പ്രത്യേക ഓപറേഷന്‍ തീയറ്ററോ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് റഫറന്‍സ് ഗ്രന്ഥങ്ങളോ ലഭ്യമല്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ കണ്ടത്തിയിരുന്നു. അനസ്തീഷ്യ വിഭാഗത്തിന് ഐസിയു സൗകര്യവുമുണ്ടായിരുന്നില്ല. അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ശക്തമായ നടപടി സ്വീകരിച്ചത്. കോഴ്‌സിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം റദ്ദായത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ അവതാളത്തിലാക്കും. കഴിഞ്ഞ വര്‍ഷം എംഡി, എംഎസ് കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഇതുകാരണം മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സാധിച്ചിരുന്നില്ല. ഫലത്തില്‍ മൂന്ന് വര്‍ഷത്തെ പഠനത്തിന് ശേഷം യാതൊരു വിലയുമില്ലാത്ത ഡിഗ്രിയാണ് ലഭിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഫയുന്നു.

എന്നാല്‍ കോഴ്‌സുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലൈ മാസത്തില്‍ അടക്കേണ്ട ട്യൂഷന്‍ ഫീസ് അടക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിട്ടുനിന്നത്. പിജി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കുമെന്ന് ആശുപത്രി അധികൃതരില്‍ നിന്ന് രേഖാമൂലമുള്ള ഉറപ്പ് വേണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ വാക്കാലുള്ള ഉറപ്പല്ലാതെ രേഖാമൂലം ഉറപ്പ് നല്‍കാന്‍ അധികാരികള്‍ തയ്യാറായില്ല. ഇത് പറഞ്ഞതിന്റെ പേരിലാണ് പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയത്. ആശുപത്രി മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനെതിരെ പ്രതിഷേധിച്ച പിജി വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി. പിജി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റ് നല്‍കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്. കാരുണ്യ, ഇസിഎച്ച് തുടങ്ങിയ സര്‍ക്കാര്‍ സ്‌കീമുകളില്‍ കോടികള്‍ ലഭിക്കാനുണ്ടെന്നും ഇത് ലഭിച്ചാല്‍ മാത്രമേ സ്റ്റൈപ്പന്റ് നല്‍കാന്‍ സാധിക്കു എന്നുമാണ് ഇത് സംബന്ധിച്ച് അധികൃതരുടെ വിശദീകരണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം അന്‍പത് കോടി രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും ആശുപത്രിക്ക് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഈ തുക തന്നെ പര്യാപ്തമാണെന്നിരിക്കെ അധികൃതരുടെ കെടുകാര്യസ്തതയും പിടിപ്പുകേടുമാണ് ഇപ്പോഴുള്ള ദുരവസ്ഥക്ക് കാരണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പന്തളത്ത് കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച് എം ഡി എം എ കടത്ത് ; കേസിലെ മൂന്നാം പ്രതി ഷെബീന ഖാൻ അറസ്റ്റിൽ

Kerala

“അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”….നിയമസഭയിലേക്ക് പോകുംമുമ്പേ ബലിദാനികളെ ഓര്‍ക്കുന്ന രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ് വൈറല്‍…

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

India

ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വരെ പൂട്ടിച്ചു ; പിന്നിൽ ഇന്ത്യക്കാരുടെ റിപ്പോർട്ടിങ്ങുകൾ

പുതിയ വാര്‍ത്തകള്‍

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

ബംഗ്ലാദേശികളെ പൂട്ടാൻ പണി ഒരുക്കി സുവേന്ദു ; സി.എ.എയുടെ പരിധിയിൽ വരാത്തവർ നുഴഞ്ഞുകയറ്റക്കാർ തന്നെ ; നേരിട്ട് ബി.എസ്.എഫിന് കൈമാറും 

ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുംബൈയിലെ ഗരീബ് നഗറിലെ ചേരികളിൽ 200 ലധികം വീടുകൾ പൊളിച്ചു; പൊലീസിന് നേരെ കല്ലേറ്

എണ്ണക്കിണറുകളിലെ പാഴ്വസ്തു എങ്ങിനെ സൗന്ദര്യസംരക്ഷണത്തിനുള്ള ജെല്ലി ആയി?

വന്ദേ ഭാരതോ രാജധാനി എക്സ്പ്രസോ അല്ല: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രീമിയം ട്രെയിൻ ഇതാണ്, യാത്രാനിരക്ക് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 23 ന്,മുന്‍ ഡി ജി പി എ ഹേമചന്ദ്രന്‍ പൊലീസ് ഉപദേഷ്ടാവ്

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.