Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

ആലഞ്ചേരിയില്‍ ആന ഇടഞ്ഞു; ഭീതിയുടെ മുള്‍മുനയില്‍ മണിക്കൂറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:50 am IST
inMalappuram

പുലാമന്തോള്‍: പാലൂര്‍ ആലഞ്ചേരി ചുറ്റുവിളക്ക് ആഘോഷത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. കോട്ടയം തിരുവല്ല മല്ലപ്പള്ളി സ്വദേശി പിബി.അനില്‍കുമാര്‍(44) ആണ് മരിച്ചത്. മൂന്നുമണിക്കൂറിന് ശേഷം വടവും മറ്റും ഉപയോഗിച്ച് താത്ക്കാലികമായി ആനയെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. പൂരപ്പറമ്പില്‍ നിന്നിരുന്ന ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന്‍ കാലുകളക്കിടയില്‍പ്പെട്ടത്. പരിക്കേറ്റ പാപ്പാനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഒരുനാട് മുഴുവന്‍ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുകയായിരുന്നു. ഇടഞ്ഞാടിയായ ആന നിരവധി നാശനഷ്ടങ്ങളാണ് വരുത്തിയത്. വാഹനങ്ങള്‍ തല്ലി തകര്‍ത്തു. കൃഷി ചവിട്ടി അരച്ചു. പറമ്പിലെ കച്ചവട സ്റ്റാളുകളും മറ്റും തകര്‍ത്ത ആന റോഡിലേക്കിറങ്ങി. പാലൂര്‍ സുബ്രഹ്മണ്യകോവിലിന്റെ മതില്‍ തകര്‍ത്തു. നിര്‍ത്തിയിട്ടിരുന്ന കാര്‍ നീക്കി കോവിലിന് സമീപത്തെ വീട്ടിലേക്ക് തള്ളിക്കയറ്റി. നിരവധി വാഹനങ്ങളും സമീപത്തെ പറമ്പിലെ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. മറ്റ് ആനകളുടെ പാപ്പാന്‍മാരുമെത്തി വടംകൊണ്ട് ആനയെ താത്ക്കാലികമായി തടഞ്ഞുവെക്കാന്‍ ശ്രമിച്ചു. ഈ സമയം ഇടഞ്ഞ ആനയുടെ ചേഷ്ടകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ ആളുകള്‍ മത്സരിക്കുകയായിരുന്നു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ജനപ്പെരുപ്പം കണ്ട് ഭയന്ന ആന കിലോമീറ്ററോളമാണ് ഓടിയത്. അവസാനം മയക്കുവെടി വെച്ച് ആനയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പുലാമന്തോള്‍ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ആനവിരണ്ടതിനാല്‍ കൃത്യസമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതുമൂലം പരീക്ഷ അരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. പെരിന്തല്‍മണ്ണ സബ്കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ സംഘവും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.