Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാളത്തിന് പത്ത് അവാര്‍ഡുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2016, 10:35 pm IST
inEntertainment

ന്യൂദല്‍ഹി: 63-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പത്തെണ്ണം നേടി മലയാളം മുന്‍ നിരയില്‍. രാജമൗലിയുടെ തെലുങ്ക് സിനിമാ ഇതിഹാസമായ ബാഹുബലിയാണ് മികച്ച ചിത്രം. ബാജിറാവു മസ്താനിയുടെസംവിധായകന്‍ സഞ്ജയ്‌ലീലാ ബന്‍സാലി മികച്ച സംവിധായകന്‍. ‘പീകു’വിലെഅഭിനയത്തിന് അമിതാഭ് ബച്ചനെ മികച്ച നടനായും തനു വെഡ്‌സ് മനു റിട്ടേണിലെ അഭിനയ മികവിന് കംഗന റണാവത്തിനെ മികച്ച നടിയായും തിരഞ്ഞെടുത്തു.

സുസു സുധി വാല്‍മീകം, ലുക്കാചുപ്പി എന്നീ മലയാളചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയ്‌ക്ക് പ്രത്യേകജൂറി പരാമര്‍ശം ലഭിച്ചു.പുതുതായി ഏര്‍പ്പെടുത്തിയ ചലച്ചിത്ര സൗഹൃദ സംസ്ഥാനമെന്ന പുരസ്‌ക്കാരത്തിന് ഗുജറാത്ത് അര്‍ഹമായി. ഈ വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിനും കേരളത്തിനും പ്രത്യേക പരാമര്‍ശവും ലഭിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയായി വി.കെ. പ്രകാശ് സംവിധാനം ചെയ്ത നിര്‍ണ്ണായകം, പരിസ്ഥിതി ചിത്രമായി ഡോ. ബിജുവിന്റെ വലിയചിറകുള്ള പക്ഷികള്‍ എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗൗരവ് മേനോന്‍ മികച്ച ബാലതാരമായി.

എന്ന് നിന്റെ മൊയ്തീനിലെ ‘കാത്തിരുന്ന് കാത്തിരുന്നു’ എന്ന ഗാനത്തിന് ഈണമിട്ട എം. ജയചന്ദ്രന്‍ മികച്ച സംഗീതസംവിധായകനായി. മികച്ച മലയാള ചിത്രമായി സലിം അഹമ്മദ് സംവിധാനം ചെയ്ത”പത്തേമാരി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്‌കൃത സിനിമയ്‌ക്കുള്ള പുരസ്‌കാരത്തിന് വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം അര്‍ഹമായി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കാമുകിയാണ് മികച്ച ഹ്രസ്വചിത്രം. അമ്മ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത നീലനും ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെകുറിച്ചുള്ള ഡോക്യുമെന്ററിയിലെ വിവരണത്തിന് പ്രൊ. അലിയാരും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തിന്റെ തലവന്‍ വിനോദ് ഗണാത്രയും മികച്ച സിനിമാ രചന സംബന്ധിച്ച ജൂറിയുടെ അധ്യക്ഷ അദ്വൈതാകാലയുമായിരുന്നു. സിനിമയെക്കുറിച്ചുള്ള മികച്ച ഗ്രന്ഥത്തിനുള്ളഅവാര്‍ഡിന് ഡോ. രാജ്കുമാര്‍ സമഗ്ര ചരിത്രെ അര്‍ഹനായി. മികച്ച ചലചിത്ര നിരൂപകനുള്ള പുരസ്‌ക്കാരത്തിന് മണിപ്പൂരിലെ മേഘാചന്ദ്ര കൊങ്ബാമിനെ തിരഞ്ഞെടുത്തു.

പുരസ്‌കാര പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് ജൂറികളുടെയും തലവന്മാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, സഹമന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്നിവരെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ കൈമാറി.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച സഹനടന്‍-സമുദ്രക്കനി (ചിത്രം-വിസാരൈണ-തമിഴ്)

മികച്ച സഹനടി – തന്‍വി ആസ്മി (ചിത്രം-ബാജിറാവൂ മസ്താനി)

മികച്ച പിന്നണി ഗായകന്‍- മഹേഷ്‌കാലെ (ചിത്രം-കത്വിര്‍കലിജാത്ഗുസ്‌ലി)

മികച്ച പിന്നണിഗായിക – മോണാലി ഠാക്കൂര്‍ (ചിത്രം-ദം ലഗാകേഐസാ)

മികച്ച ഛായാഗ്രഹണം – സുദീപ് ചാറ്റര്‍ജി (ചിത്രം-ബാജിറാവു മസ്താനി)

മികച്ച തിരക്കഥ – ജൂഹി ചതുര്‍വേദി-ഹിമാംശു ശര്‍മ്മ

(ചിത്രങ്ങള്‍ പികൂ, തനു വെഡ്‌സ് മനു റിട്ടേണ്‍)

അവലംബിത തിരക്കഥ – വിശാല്‍ ഭരദ്വാജ് (ചിത്രം-തല്‍വാര്‍)

സംഭാഷണം – ജൂഹി ചതുര്‍വേദി-ഹിമാംശു ശര്‍മ്മ (ചിത്രങ്ങള്‍ പികൂ, തനു വെഡ്‌സ് മനു റിട്ടേണ്‍്)

മികച്ച ശബ്ദലേഖനം –

1) ലൊക്കേഷന്‍ സൗണ്ട് -സഞ്ജയ് കുര്യന്‍ (ചിത്രം-തല്‍വാര്‍)

2) ശബ്ദരൂപകല്പന- ബിശ്വദീപ് ചാറ്റര്‍ജി (ചിത്രംബാജിറാവുമസ്താനി)

3) റീ-റിക്കോര്‍ഡിങ്- ജസ്റ്റിന്‍ ഘോസ് (ചിത്രം ബാജിറാവുമസ്താനി)

മികച്ച എഡിറ്റിങ്- പരേതനായറ്റി. ഇ.കിഷോര്‍ (ചിത്രം-വിചാരണ)

മികച്ച വസ്ത്രാലങ്കാരം- പായല്‍സലൂജ (ചിത്രം- നാനക്ക് ഷാ ഫക്കീര്‍)

മികച്ച മേക്കപ്പ് -പ്രീതിര ഷീല്‍ജി. സിങ്-ക്ലോവര്‍വൂട്ടണ്‍ (ചിത്രം-നാനക്ക് ഷാ ഫക്കീര്‍)

മികച്ച പശ്ചാത്തല സംഗീതം – ഇളയരാജ (ചിത്രം-താരൈ തപ്പട്ടൈ)

മികച്ച ഗാനരചന-വരുണ്‍ ഗ്രോവര്‍ (ചിത്രം-ദം ലഗാകേഐസാ)

മികച്ച നൃത്ത സംവിധാനം -റെമോഡിസൂസ (ചിത്രംബാജിറാവുമസ്താനി)

മികച്ച സ്‌പെഷ്യല്‍ഇഫക്ട്‌സ് -വി. ശ്രീനിവാസ് മോഹന്‍ – (ചിത്രം-ബാഹുബലി)

മികച്ച കന്നിചിത്രത്തിനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം നീരജ് ഖെയ്‌വാന്‍ (ചിത്രം മസാന്‍)

മികച്ച കലാമേന്മയും ജനപ്രീതിയുമുള്ളചിത്രം – ബജ്‌രംഗീ ഭായിജാന്‍ സംവിധാനം- കബീര്‍ഖാന്‍

മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ്ദത്ത് പുരസ്‌ക്കാരം – നാനക് ഷാ ഫക്കീര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.