കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ റോക്കറ്റ് ആക്രമണം. പാര്‍ലമെന്റ് അംഗങ്ങളുമായി ചര്‍ച്ചനടത്തുവാന്‍ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാവിലെ 10.15 ഓടെയാണ് പാര്‍ലമെന്റ് മന്ദിരത്തിന് സമീപം മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. ഒരു റോക്കറ്റ് പാര്‍ലമെന്റ് മുറ്റത്ത് പൊട്ടിത്തെറിച്ചതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പാര്‍ലമെന്റ് അംഗങ്ങളെല്ലാവരും സുരക്ഷിതരാണ്. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാന്‍ ഭീകരരാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നേരത്തെ നടത്തിയിട്ടുള്ളത്.
















