Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഐയില്‍ പ്രതിസന്ധി രൂക്ഷം: വൈക്കത്തും കാഞ്ഞിരപ്പള്ളിയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 09:57 pm IST
in Kottayam

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഐയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ജില്ലയില്‍ സിപിഐ മത്സരിക്കുന്ന വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലായി. വൈക്കത്ത് നിലവിലുള്ള എംഎല്‍എ കെ. അജിത്തിന് മൂന്നാമത് മത്സരിക്കാനവസരം നല്‍കേണ്ടതില്ലെന്നാണ് മണ്ഡലം കമ്മറ്റി തീരുമാനിച്ചത്. പകരം എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രദീപ്കുമാര്‍, ജോയിന്റ് സെക്രട്ടറി ആശാ ചെല്ലപ്പന്‍, ടിവി പുരത്തിനുള്ള പ്രാദേശിക നേതാവ് അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് മണ്ഡലം കമ്മറ്റി ജില്ലാ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ഇതില്‍ പ്രദീപ് കുമാറിനെയാണ് സംസ്ഥാന കൗണ്‍സില്‍ അംഗം റ്റി.എന്‍. രമേശന്‍ നേതൃത്വം നല്‍കുന്ന പ്രബല വിഭാഗം പിന്തുണയ്‌ക്കുന്നത്. കെ. അജിത്തിന് ഒരവസരംകൂടി നല്‍കണമെന്ന അഭിപ്രായക്കാരുടെ ശബ്ദം ദുര്‍ബലമാണ്. മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗവുമായ പി. നാരായണനും സീറ്റിനുവേണ്ടി കരുനീക്കവുമായി രംഗത്തുണ്ട്. തന്നോട് താല്‍പര്യമുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളെ സ്വാധീനിക്കുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം.

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍നിന്നും ജില്ലാ കൗണ്‍സിലിന് നല്‍കി. ലിസ്റ്റില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. വി.ബി. ബിനുവിനായിരുന്നു പ്രഥമ പരിഗണന. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പ്രസാദ്, പ്രാദേശിക നേതാവ് മോഹനന്‍ ചേന്നംകുളം എന്നിവരുടേയും പേരുകള്‍ ലിസ്റ്റിലുണ്ടായിരുന്നു. അഡ്വ. വി.ബി. ബിനുവിനെ മത്സരിപ്പിക്കണമെന്ന് ജില്ലാ കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നുവന്നുവെങ്കിലും റ്റി.എന്‍. രമേശന്‍, കിസാന്‍ സഭാ നേതാവ് അഡ്വ. പി.കെ. ചിത്രഭാനു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു സംഘം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ ലിസ്റ്റ് തിരിച്ചയക്കുകയായിരുന്നു. കൂടുതല്‍ ജയസാധ്യതയുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം.

അതോടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും അവതാളത്തിലായി. സംഘടനയ്‌ക്കകത്തുയര്‍ന്നുവന്ന പ്രശ്‌നം പരിഹരിക്കുന്നതിന് മുന്‍ റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി. സിറിയക്, ജോര്‍ജ്കുട്ടി അഗസ്റ്റിന്‍ എന്നിവരിലാരെയെങ്കിലും സ്വതന്ത്ര്യരായി മത്സരിപ്പിക്കുവാനും നീക്കമാരംഭിച്ചിട്ടുള്ളതായറിയുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് യോഗം ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണം 16 ആയി

Samskriti

ആയുരാരോഗ്യ സൗഖ്യത്തിന് ബ്രാഹ്മമുഹൂര്‍ത്തത്തിലെ മന്ത്രജപം

Article

എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ്: പരിരക്ഷാ വിപുലീകരണവും സാമൂഹിക സുരക്ഷയുടെ ശാക്തീകരണവും

Main Article

ബംഗാള്‍ തെരഞ്ഞെടുപ്പ് കലാപം: കണക്കുകള്‍ പറയുന്ന കഠിന സത്യം

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടു: മോദി

ചരിത്രം പകര്‍ത്തിയ കൈ നിശ്ചലമായി; രഘുനാഥ് റായ് ചൗധരി ഇനി ഓര്‍മ

തോല്‍വി ഭയം; ബംഗാളില്‍ തൃണമൂലിന്റെ വ്യാപക അക്രമം

ആണവശാസ്ത്രജ്ഞര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

സ്വാമി വിവേകാനന്ദനേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും സാമൂഹിക മാധ്യമത്തിലൂടെ വികലമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത രാജീവ് പള്ളിക്കോണത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു
പരിഷത്ത് നടത്തിയ മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി വിവേകാനന്ദനേയും യോഗി ആദിത്യനാഥിനേയും അധിക്ഷേപിച്ച സംഭവം: വിഎച്ച്പി മാര്‍ച്ച് നടത്തി

ഇരിങ്ങാലക്കുട ശ്രൂകൂടല്‍മാണിക്യ ക്ഷേത്രം

മെസിയും റൊണാള്‍ഡോയും കിളിച്ചു തുടങ്ങാനിരിക്കുന്ന ആരോഹെഡ്, എന്‍ആര്‍ജി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ കാഗിസോ റബാഡയും മുഹമ്മദ് സിറാജും സൗഹൃദ സംഭാഷണത്തില്‍

ഐപിഎല്‍: ടൈറ്റാക്കി …’ടൈറ്റന്‍സ് ജയിച്ചു

സുരേഷ് കുമാര്‍ സ്മാരക അണ്ടര്‍ 16 ടൂര്‍ണമെന്റ് ജേതാക്കള്‍ക്കുള്ള കിരീടം കെസിഎ അധ്യക്ഷന്‍ അഡ്വ. ശ്രീജിത്ത് വി. നായരില്‍ നിന്നും ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സ് ക്യാപ്റ്റണ്‍ ആരോണ്‍ അലെക്‌സ് ഏറ്റുവാങ്ങുന്നു

ട്രിവാണ്‍ഡ്രം ലിറ്റില്‍ മാസ്റ്റേഴ്‌സിന് കിരീടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.