ലണ്ടന്‍: പാരീസില്‍ സംഭവിച്ചതുപോലെ ഒരേസമയം പത്തു സ്ഥലങ്ങളില്‍ ഭീകരാക്രണ സ്‌ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് ബ്രിട്ടീഷ് പോലീസിനു മുന്നറിയിപ്പ്. ഇതെത്തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് പോലീസ് സേനയാകെ. സിറിയയില്‍ ഐഎസില്‍ ചേര്‍ന്നു മടങ്ങിയ ഭീകരരുടെ പക്ഷത്തുനിന്ന് ഇങ്ങനെയൊരു ആക്രമണം ഏതു സമയത്തും ഉണ്ടാകുമെന്നാണ് രഹസ്യ വിവരം.
നാഷണല്‍ ക്രൈം ഏജന്‍സി അതീവ ജാഗ്രതാ നിര്‍ദ്ദേശം കൊടുത്ത് വ്യാപകമായ തെരിച്ചിലും നിരീക്ഷണവും നടത്തിവരികയാണ്. സ്‌പെഷ്യല്‍ എയര്‍ സര്‍വീസ്, മെട്രോപോളിറ്റന്‍ പോലീസ് തുടങ്ങി സര്‍വ വിഭാഗങ്ങളും സജ്ജരാണ്.
















