കളമശേരി: കുസാറ്റ് കലോത്സവം സര്‍ഗ്ഗം 2016 ല്‍ തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് കീരീടമണിഞ്ഞു. 331 പോയിന്റ് കരസ്ഥമാക്കി. 218 പോയിന്റുമായി മെയിന്‍ ക്യാമ്പസ്, കുസാറ്റ് രണ്ടാംസ്ഥാനത്തെത്തി. 204 പോയിന്റുമായി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് മൂന്നാം സ്ഥാനം നേടി.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 33 കോളേജുകളില്‍ നിന്നായി 4000 ത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്. സര്‍ഗ്ഗം 2016ന്റെ നാടക മത്സരത്തിലെ മികച്ച നടിയായി തങ്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചീനിയറിഗിലെ കൃഷ്‌ണേന്ദു സജീവിനെയും മികച്ച നടനായി പുലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുസാറ്റ് മെയിന്‍ ക്യാമ്പസിലെ അമ്പാടിക്കണ്ണനെയും തെരഞ്ഞെടുത്തു.
ആദ്യ ദിവസം മുതല്‍ തന്നെ ത്യക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളേജായിരുന്നു പോയിന്റു നിലയില്‍ മുന്നില്‍ കഴിഞ്ഞ വര്‍ഷവും തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളേജിനു തന്നെയായിരുന്നു കിരിടം. തര്‍ക്കതെ തുടര്‍ന്ന് കലാപ്രതിഭയെയും കലാതിലകതെയും തെരഞ്ഞെടുത്തിട്ടില്ല.
16ന് തുടങ്ങിയ കലോത്സവത്തില്‍ 7 വേദികളിലായി 64 ഇനങ്ങളില്‍ മത്സരം നടന്നു. ഡോ: സെബാസ്റ്റന്‍ പോള്‍ സമ്മാനദാനം നിര്‍വഹിച്ചു.
ചടങ്ങില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ വി.എം. ജുനൈദ് അധ്യക്ഷത വഹിച്ചു. കുസാറ്റ് പരിക്ഷ കണ്‍ട്രാളര്‍ ഡോ: എ.ബി.ഭാസി മുഖ്യ അതിഥിയായി.
















