Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍നിന്നും വാറ്റുപകരണങ്ങളും വാഷും പിടികൂടിയ സംഭവം : കേസ് ഒതുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 08:39 pm IST
inWayanad

 

കല്‍പ്പറ്റ : പൂതാടി ഗ്രാമപഞ്ചായത്തിലെ പാപ്ലശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് സുബിന്റെ വീട്ടില്‍നിന്നും തൊള്ളായിരം ലിറ്റര്‍ വാഷും ഇരുപത് ലിറ്റര്‍ ചാരായവും പിടികൂടിയ സംഭവം ഒതുക്കിതീര്‍ക്കാന്‍ അണിയറ നീക്കം.

കേസിലെ പ്രധാന പ്രതിയായ മേല്‍ത്തുരുത്തിയില്‍ അജീഷ്(30) റെയ്ഡിനിടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ വഴിയാണ് കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമം നടക്കുന്നത്.

പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ പകവീട്ടലായി പ്രതികള്‍ നാട്ടുകാര്‍ക്കെതിരെയും പരാതി നല്‍കി. ജില്ലയിലെതന്നെ ഏറ്റവുംവലിയ ചാരായവേട്ടക്ക് എക്‌സൈസ് സംഘം നേതൃത്വം നല്‍കിയത് പഴുതുകള്‍ അടച്ചുകൊണ്ടായിരുന്നു.

നാടന്‍ ചാരായം വാങ്ങിക്കാനെന്ന വ്യാജേന സംശയത്തിനിട നല്‍കാതെ എക്‌സൈസ് സംഘം സ്ഥലത്ത് അന്വേഷണം നടത്തി മടങ്ങിയിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍തോതില്‍ നാടന്‍ ചാരായം ഉല്‍പ്പാദിപ്പിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. പലഭാഗങ്ങളിലും വ്യാജമദ്യം വില്‍പ്പന നടത്തിയതായും അറിയുന്നു. കേസ് ഒതുക്കിതീര്‍ക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്നും നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ, തുടങ്ങി അനുബന്ധ ഉപകരണങ്ങളും ഇവിടെനിന്നും പിടികൂടിയിരുന്നു. സുബിന്റെ കോളേരിയിലെ വാഴയില്‍ വീട്ടില്‍നിന്നും സുബിന്റെ അമ്മ സുഗതകുമാരി(47), വ്യാജചാരായ നിര്‍മ്മാണത്തില്‍ ഇവരുടെ സഹായിയായ ഇരുളം ചേലക്കൊല്ലി ഞാളൂര്‍പറമ്പില്‍ മധു(37) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍തോതില്‍ വ്യാജചാരായനിര്‍മ്മാണത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അറസ്റ്റ് നടന്നത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിമ്മിജോസഫിനുപുറമെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.ജെ.തോമസ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി.വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബിന്റെ വീട് റെയ്ഡ് ചെയ്ത് തൊണ്ടിമുതലും പ്രതികളെയും കസ്റ്റഡിയിലെടുത്തത്.

സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി.ഹരിദാസ്, കെ. കെ.അനില്‍കുമാര്‍, ടി.എന്‍. മനോജ്കുമാര്‍, ടി.രമേശ്കുമാര്‍, ടി.ജി.പ്രസന്ന, കെ.സി. പ്രീജ, ടി.എം.സജീല, കെ.എസ്.സതീഷ്, എന്നിവരുമുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.