കൊച്ചി: നിയമ വ്യവസ്ഥയെ സംരക്ഷിക്കുന്നതില്‍ അഭിഭാഷകര്‍ മുഖ്യപങ്ക് വഹിക്കണമെന്നും കോടതി വിധികളെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ വളച്ചൊടിച്ച് അഭിഭാഷകര്‍ വിമര്‍ശിക്കുന്ന ഭൂഷണമല്ലെന്നും ഹൈക്കോടതി ജസ്റ്റിസ് പി.യു. ഉബൈദ്. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകര്‍ കക്ഷികളോട് പ്രതിബദ്ധത കാട്ടുന്നതിനൊടൊപ്പം ജുഡീഷ്യറിയോടും ഭരണഘടനയോടുമുള്ള തങ്ങളുടെ പ്രതിബന്ധതയും നിറവേറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജുഡീഷ്യറിയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ അഭിഭാഷക സംഘടനകളുമായി കൂടി ആലോചിക്കണമെന്ന് ഭാരതീയ അധിവക്ത പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.ആര്‍.രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്‍.മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എന്‍.നഗരേഷ് അദ്ധ്യക്ഷതവഹിച്ചു.
അഡ്വ.ആര്‍.ഡി. ഷേണായ് അഡ്വ.പി.എല്‍. ബാബു, അഡ്വ.എം.എ. വിനോദ്, അഡ്വ.എന്‍. ജഗത്, അഡ്വ.എം.എന്‍. മന്മഥന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരതീയ അഭിഭാഷക പരിഷത്തിന്റെ എറണാകുളം ജില്ലയുടെ പുതിയ ഭാരവാഹികളായി എം.എന്‍. മന്മഥന്‍ പ്രസിഡന്റായും, അഡ്വ.എന്‍. ജഗത് ജനറല്‍ സെക്രട്ടറിയായും 17 അംഗ ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തു.
















