സ്ത്രീ പ്രകൃതിയാണ്. ആര്‍ഷഭാരതം സ്ത്രീയെ ശക്തിയായി കണ്ടു. വ്യക്തിത്വമുള്ളവളായും പ്രപഞ്ചത്തെ ചലിപ്പിക്കുന്നവളായും ദേവതയായും കണ്ടു. എന്നാലിന്ന് സ്ത്രീയുടല്‍ കമ്പോളവല്‍ക്കരിക്കപ്പെടുകയും തികച്ചും ഭൗതികമായ ഒരു വസ്തുവായി കാണുവാനും തുടങ്ങി. മാധ്യമങ്ങളില്‍ നിറയുന്ന ചില പ്രധാന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ തന്നെ ഇതിനു കൂട്ടുനില്‍ക്കുന്നു എന്നുപറയാം. ശരീരത്തെ അങ്ങേയറ്റം അവിശുദ്ധമായി ആഘോഷിക്കുകയും കമ്പോള സാധ്യതകള്‍ക്കു നിറം കൊടുക്കുകയും ചെയ്യുന്നു. വനിതാദിനം സ്ത്രീയുടെ മേലുള്ള വിലക്ഷണധാരണകളെ മാത്രമല്ല, സ്ത്രീകള്‍ക്കു സ്ത്രീകളോടുതന്നെയുള്ള വികലസങ്കല്‍പ്പങ്ങളെ തിരുത്തുകയും വേണം.
സി.ഷാജീവ്, പെരിങ്ങിലിപ്പുറം
















