7കൊച്ചി: പാവക്കുളം ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഏപ്രില്‍ 15ന് തുടങ്ങി 22ന് പൊങ്കാലയോടുകൂടി സമാപിക്കും. പൊങ്കാല മഹോത്സവത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ പ്രശാന്ത് നാരായണന്‍ നമ്പൂതിരിയും, ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്നു നിര്‍വ്വഹിച്ചു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ നാരായണീയ സപ്താഹയജ്ഞവും നടത്തും. യജ്ഞാചാര്യ രാജലക്ഷ്മി രാജയാണ്. പൊങ്കാലസമിതി ഭാരവാഹികളായി ഉഷ ആര്‍.എന്‍.ഷേണായി (പ്രസിഡന്റ്), കെ.എ.എസ്.പണിക്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), പ്രസന്ന ബാഹുലേയന്‍ (സെക്രട്ടറി), കെ.പി.മാധവന്‍കുട്ടി (ജനറല്‍ കണ്‍വീനര്‍), സി.രാമകൃഷ്ണന്‍ (ട്രഷറര്‍), കെ.ഐ.വിശ്വനാഥന്‍ (ജോ.ട്രഷറര്‍), ഉണ്ണികൃഷ്ണമേനോന്‍, സുയന്തി മുരളീധരന്‍ (ജോ.കണ്‍വീനേഴ്‌സ്) അഡ്വ.ഷൈലജ, ഹണി എസ്.ഗോപി, കെ.എം.ഉണ്ണികൃഷ്ണന്‍, പ്രദീപ് കുമാര്‍ (കോര്‍ഡിനേറ്റേഴ്‌സ്), പി.എന്‍.ബാലകൃഷ്ണകമ്മത്ത് (ഫൈനാന്‍സ്), കെ.ജി.നന്ദകുമാര്‍, കെ.എസ്.സുരേന്ദ്രന്‍ (അന്നദാനം), പി.ഡി.സോമകുമാര്‍ (പ്രോഗ്രാം പബ്ലിസിറ്റി), എം.ശ്രീകുമാര്‍ (നാരായണീയ സപ്താഹയജ്ഞം) എന്നിവരെ തെരഞ്ഞെടുത്തു. പൊങ്കാലകൂപ്പണ്‍ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സരള എസ്.പണിക്കര്‍, ഉഷ ആര്‍.എന്‍. ഷേണായിക്കു നല്‍കി നിര്‍വ്വഹിച്ചു. നാരായണീയ സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന നാരായണീയ ദശലക്ഷാര്‍ച്ചനയുടെ കൂപ്പണ്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോ.സെക്രട്ടറി എം.ബി.വിജയകുമാര്‍, സുയന്തി മുരളീധരന് നല്‍കി നിര്‍വ്വഹിച്ചു. പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനം ക്ഷേത്രം പ്രഭാരി ശ്രീനിവാസപ്രഭു, രശ്മി സജിക്ക് നല്‍കി നിര്‍വ്വഹിച്ചു. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പാവക്കുളത്തമ്മ പുരസ്‌കാര സമര്‍പ്പണവും പാവക്കുളം സേവാമൃത പദ്ധതിയുടെ വിദ്യാഭ്യാസസഹായവിതരണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രസമിതി സെക്രട്ടറി അറിയിച്ചു.
















