തിരുവനന്തപുരം: സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ കഴിയുന്ന ബിജെപി പ്രവര്‍ത്തകരുടെ ആരോഗ്യനിലയെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ നേരിട്ടുവിളിച്ച് വിവരം ആരാഞ്ഞു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രചാരകന്‍ അമല്‍കൃഷ്ണയ്‌ക്ക് ആവശ്യമെങ്കില്‍ മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്ടറുമായി സംസാരിച്ചു.
അമലിന്റെ അവസ്ഥയെക്കുറിച്ച് ഡോ.ജയകുമാര്‍ മന്ത്രിക്ക് വിശദീകരണം നല്കി. ഇന്നലെ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ദേശീയസമിതി അംഗം പി.കെ.കൃഷ്ണദാസ് എന്നിവരും ആശുപത്രിയിലെത്തി ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.
















