കൊച്ചി: ബിഎംഎസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ടാക്‌സി മസ്ദൂര്‍ സംഘ് (ഒടിഎംഎസ്) എന്ന സംഘടന രൂപീകരിച്ചു. ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളി സംഘം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കണ്‍വീനര്‍ ഷിജു വി.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി ധനീഷ് നീറിക്കോട്, അജീഷ് ഗോപാലകൃഷ്ണന്‍, അനീഷ് ഗോവിന്ദ്, സഖില്‍, മണികണ്ഠന്‍, വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ഭാരവാഹികളായി പ്രസിഡന്റ് ശ്യാംജിത്ത്.കെ.എസ് വൈസ് പ്രസിഡന്റ് ഷിജു.വി.എസ്, അജീഷ് ഗോപാലകൃഷ്ണന്‍, വര്‍ഗീസ്.പി.എ. ജനറല്‍ സെക്രട്ടറി, അനീഷ് ഗോവിന്ദ്, ജോയിന്റ് സെക്രട്ടറി മണികണ്ഠന്‍.എന്‍.എ, സുരേഷ് ആര്‍, സുനില്‍കുമാര്‍.റ്റി.എസ്, ട്രഷറര്‍- പ്രബുല്‍, തോമസ് എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്, ഉണ്ണികൃഷ്ണന്‍, സഖീല്‍, ബിജു, അജിത്ത്, മധു, ഏല്യാസ് എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
















