വത്തിക്കാന്‍: മദര്‍ തെരേസയെ സപ്തംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അറിയിച്ചു. അതിനുള്ള പ്രത്യേക ചടങ്ങുകള്‍ അന്ന് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ വഴിയൊരുങ്ങിയത്. 1910ല്‍ അല്‍ബേനിയയില്‍ ജനിച്ച മദര്‍ തെരേസ 1997ല്‍ 87ാമത്തെ വയസിലാണ് മരണമടഞ്ഞത്.
നോബല്‍ സമ്മാന ജേതാവു കൂടിയായ മദറാണ് 1950ല്‍ മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചത്.
ബ്രസീല്‍ സ്വദേശിയുടെ തലയ്‌ക്കുള്ളിലെ മുഴ മദറിന്റെ ശക്തിയില്‍ ഭേദമായിയെന്നാണ് രണ്ടാമത്തെ അത്ഭുതമായി പറയുന്നത്.ഇത് മാര്‍പ്പാപ്പ അംഗീകരിച്ചതോടെയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ തീരുമാനമായത്.
















