Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സംഘര്‍ഷമൊഴിയാതെ കടലോരം; സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ വീണ്ടും ഏറ്റുമുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 02:17 pm IST
in Malappuram

താനൂര്‍: സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ കടലോരമേഖലയില്‍ വ്യാപക അക്രമം അഴിച്ചുവിടുകയാണ്. സമാധാനാന്തരീക്ഷം പൂര്‍ണ്ണമായി തകര്‍ന്ന തീരദേശത്ത് ഇതുവരെ സുരക്ഷ ഒരുക്കാന്‍ പോലും പോലീസിനായിട്ടില്ല. കടലോര പ്രദേശമായ പറവണ്ണ, ഉണ്ണ്യാല്‍ പ്രദേശങ്ങളിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷത്തിനു അയവു വന്നില്ല. കഴിഞ്ഞ ദിവസം രാത്രിയില്‍ പറവണ്ണയില്‍ രണ്ട് കടകള്‍ അഗ്‌നിക്കിരയാക്കുകയും മുസ്ലിംലീഗ് ഓഫീസ് തീയിടുകയും ചെയ്തു.പറവണ്ണ സ്വദേശി കേയകുഞ്ഞകത്ത് തെക്കേ ഒറ്റയില്‍ ഷറഫുള്ളയുടെ ഉടമസ്ഥതയിലുള്ള ഗവണ്‍മെന്റ് യു.പി സ്‌കൂളിനു എതിര്‍വശത്തെ ലൗ ചോയ്‌സ് ഫാന്‍സി ഫൂട്ട് വെയര്‍ ആന്‍ഡ് ടെക്സ്റ്റയില്‍സ്, പറവണ്ണ ടൗണില്‍ കുഞ്ഞാലകത്ത് ഹുസൈന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ബേക്കറി ആന്‍ഡ് കൂള്‍ബാര്‍, മുസ്ലിംലീഗ് പറവണ്ണ ശാഖാ ഓഫീസ് എന്നിവയാണ് കത്തി നശിച്ചത്. ഫാന്‍സി ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കട പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. ബേക്കറിയിലെ ഫ്രീസറും കച്ചവടത്തിനായി കൊണ്ടുവന്ന പഴവര്‍ഗങ്ങളും കത്തി നശിച്ച നിലയിലാണ്. ഹുസൈന്‍ മുസ്ലിംലീഗ് വാര്‍ഡ് ഭാരവാഹിയും ഷറഫുള്ള ലീഗ് അനുഭാവിയുമാണ്. ഇരുവരും തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീവെയ്‌പ്പ് നടത്തിയത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പെട്രോളിംഗിന് പോലീസിനെ വിന്യസിച്ചിരുന്നു. പൊലീസുകാര്‍ തീ ആളികത്തുന്നത് ശ്രദ്ധയില്‍പെട്ടയുടനെ പ്രദേശ വാസികളെ വിവരമറിയിക്കുകയായിരുന്നു.

ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതിയതെങ്കിലും രാത്രി 2.30ഓടെ കോയക്കുത്തിയകത്ത് തെക്കെ ഒറ്റയില്‍ ഷറഫുള്ളയുടെ ഉടമസ്ഥതയിലുള്ള ഫാന്‍സി കട കത്തുന്നത് അയല്‍പക്കത്തെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് ബോധ്യപ്പെട്ടത്. ഫാന്‍സി കടയ്‌ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് തിരൂര്‍ പൊലീസ് വിവരമറിയിച്ചെത്തിയ തിരൂര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ രണ്ടു വാഹനങ്ങള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ് തീയണക്കാനായത്. അപ്പോഴേക്കും കട പൂര്‍ണമായും കത്തി നശിച്ചിരുന്നു.സംഭവത്തിന് പിന്നാലെ തൊട്ടടുത്തു കൂടി ഇലക്ട്രിക്ക് കെ.വി ലൈന്‍ പോകുന്നതിനാല്‍ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം ഓഫ് ചെയ്തത് വന്‍ അപകടമൊഴിവാക്കി.ഷറഫുള്ളക്ക് പതിനൊന്ന് ലക്ഷം രൂപയുടെ നഷ്ടമായാണ് കണക്കാക്കുന്നത്. ഹുസൈന് ഒരു ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നുണ്ട്. രാവിലെയാണ് മുസ്ലിംലീഗ് ഓഫീസിന് തീയിട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. സംഭവസ്ഥലം സി.മമ്മുട്ടി എംഎല്‍എ സന്ദര്‍ശിച്ചു. നാല് ദിവസം മുമ്പ് താനൂര്‍ മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശമായ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിനു നേരെയും അക്രമം ഉണ്ടായിരുന്നു. ഒന്നര പതിറ്റാണ്ടിലധികമായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്ത് വീണ്ടും സമാധാനാന്തരീക്ഷം ഇല്ലാതായിരിക്കുകയാണ്. രണ്ടാഴ്ചക്കിടെ തീരപ്രദേശമായ ഇവിടെ നിരവധി വാഹനങ്ങളും കച്ചവട സ്ഥാപനങ്ങളും വീടുകളുമായിരുന്നു ആക്രമണത്തിനിരയായത്. എന്നാല്‍ അക്രമ സംഭവങ്ങളില്‍ ഉള്‍പ്പട്ടെ പ്രതികളെ പിടികൂടാനോ പ്രദേശത്ത് സാമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.