കാബൂള്‍: അഫ്ഘാനിസ്ഥാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 25 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വധിച്ചെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അഫ്ഘാനിലെ നാന്‍ഗര്‍ പ്രവശ്യയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ തുടര്‍ന്നുകൊണ്ടിരിക്കുയാണ്. എല്ലാവരെയും തന്നെ വധിച്ചുവെന്നാണ് കരുതുന്നതെങ്കിലും ഇനിയും ഭീകരര്‍ ആരെങ്കിലും ഉണ്ടോ എന്ന പരിശോധനയിലാണ് സൈന്യം.
















