വെരാവല്‍ (ഗുജറാത്ത്) : മാര്‍ച്ച് 21-ന് പാക്കിസ്ഥാന്‍ കറാച്ചി ജയിലില്‍നിന്ന് 86 ഭാരത തടവുകാരെ മോചിപ്പിക്കും. സമുദ്രാതിര്‍ത്തി കടന്ന് മീന്‍പിടുത്തം നടത്തിയതിനാണ് ഇവര്‍ പാക് ജെയിലിലായത്. ഇവരെ മോചിപ്പിക്കുന്ന അറിയിപ്പു ലഭിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.
എട്ടു വര്‍ഷമായി ജെയിലില്‍ കഴിയുകയാണിവര്‍. ഇവരുടെ മോചനം സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഒരുവര്‍ഷമായി ചര്‍ച്ചയിലാണ്. മാര്‍ച്ച് ഏഴിന് 87 പേരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചതിനു പുറമേയാണ് 86 പേരെ കൂടി വിടുന്നത്, വെരാവലിലെ ഗുജറാത്ത് ഫഷറീസ് ഡിപ്പാര്‍ട്ടുമെന്റ് അസിസ്റ്റന്റ് സൂപ്രണ്ട് വിമല്‍ പാണ്ഡ്യ അറിയിച്ചു.
















