കൊച്ചി: ക്വട്ടേഷന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് തുറവൂര്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് ഹര്‍ത്താല്‍. പൗരസമിതിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. തുറവൂര്‍ പുന്നശ്ശേരി സ്വദേശി ജെയിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയിലായിട്ടും അതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുന്നതില്‍ പോലീസ് അലംഭാവം കാട്ടുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടച്ചും വാഹനങ്ങള്‍ പണിമുടക്കിയും ജനങ്ങള്‍ പൂര്‍ണമായും ഹര്‍ത്താലിനോട് സഹകരിക്കുമെന്ന് പൗരസമിതി കണ്‍വീനര്‍ എം.പി. മാര്‍ട്ടിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹര്‍ത്താലിനു ശേഷവും പോലീസ് അലംഭാവം തുടരുകയാണെങ്കില്‍ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
















