കൊച്ചി: ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വെന്‍ഷന്‍ നാളെ വെള്ളൂര്‍ക്കുന്നം ശ്രീകൈലാസത്ത് നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ജി. മനോജ് അറിയിച്ചു. പഞ്ചായത്ത് ഉപരി ഭാരവാഹികള്‍ പങ്കെടുക്കുന്ന പ്രതിനിധിസഭ രാന്‌ലെ 10ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് സംസ്ഥാന സെക്രട്ടറിമാരായ എം.പി. അപ്പു, കെ.പി. സുരേഷ് തുടങ്ങിയവര്‍ ക്ലാസെടുക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമാപനസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്യും.
ധീരജവാന്മാരുള്‍പ്പെടെ മണ്‍മറഞ്ഞ പ്രതിഭകളുടെ അനുസ്മരണം ജില്ലാ സെക്രട്ടറി ടി.എസ്. സത്യന്‍ നിര്‍വഹിക്കും. പ്രഗത്ഭ വ്യക്തിത്വങ്ങളെ സംസ്ഥാന രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, സംസ്ഥാന ഉപാധ്യക്ഷന്‍ കെ.വി. ശിവന്‍ തുടങ്ങിയവര്‍ ആദരിക്കും. ആലോചനാ യോഗത്തില്‍ ചെയര്‍മാന്‍ കെ. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഇ.ജി. മനോജ്, സംസ്ഥാന സമിതിയംഗം ക്യാപ്റ്റന്‍ കെ. സുന്ദരം, ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, ജില്ലാ സഹസംഘടനാ സെക്രട്ടറി എ.കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















