ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നഗരസഭ സംഘടിപ്പിച്ച ‘ദൃശേ്യാത്സവം’ ഇടതു വലതു മുന്നണികള്‍ ചേര്‍ന്ന് രാഷ്‌ട്രീയോത്സവമാക്കിയെന്ന് ബിജെപി അംഗം എ.സി. സന്തോഷ് കുമാര്‍, സ്വതന്ത്ര അംഗങ്ങളായ സെബി വി. ബാസ്റ്റ്യന്‍, കെ. ജയകുമാര്‍ എന്നിവര്‍ ആരോപിച്ചു. ദൃശേ്യാത്സവ നടത്തിപ്പിന്റെ പേരില്‍ കലഹിച്ച് നഗരസഭ ബജറ്റ് അവതരണം പോലും മുടക്കിയവര്‍ ഇപ്പോള്‍ ദൃശേ്യാത്സവം തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കിയിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ സാമൂഹ്യ സാംസ്‌കാരിക നായകന്മാരെ പങ്കെടുപ്പിച്ച് നടത്തിയിരുന്ന ചടങ്ങുകള്‍ ഇക്കുറി ഇടതു-വലതു മുന്നണികളുടെ നേതാക്കള്‍ കൈയ്യടക്കി. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ വിശദീകരണ യോഗമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്‌ട്രീയോത്സവ വേദിയാക്കിയ ദൃശ്യോത്സവം ബഹിഷ്‌കരിക്കുമെന്ന് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
















