ന്യൂദല്‍ഹി: ജെഎന്‍യു വിവാദം രാജ്യമാസകലം കത്തിപ്പടരുമ്പോഴും ശാന്തമായി സംഘടനാ പ്രവര്‍ത്തനം തുടരുകയാണ് സൗരഭ് ശര്‍മ്മ. ശര്‍മ്മ തുറന്നുകാട്ടിയ ജെഎന്‍യുവിലെ അനാരോഗ്യകരവും രാജ്യദ്രോഹപരവുമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഭാരതമെങ്ങും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഇടതുപക്ഷം കൈപ്പിടിയില്‍ ഒതുക്കിയ ജെഎന്‍യുവില്‍ എബിവിപിക്ക് കരുത്തു പകര്‍ന്ന നേതാവാണ് സൗരഭ് ശര്‍മ്മ. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സൗരഭ്. 2012ല്‍ എംടെക് പഠിക്കാനാണ് ജെഎന്‍യുവില്‍ എത്തിയത്. ഇപ്പോള്‍ ന്യൂറോ സയന്‍സില്‍ (പിഎച്ച്ഡി) ഗവേഷണം നടത്തുന്നു. യുപിയിലെ മിര്‍സാപൂരില്‍ നിന്നുള്ള സൗരഭ് യൂണിവേഴ്‌സിറ്റിയിലെ ഢലം ഹോസ്റ്റലിലാണ് താമസിക്കുന്നത്. പിതാവ് ഫാര്‍മസിസ്റ്റാണ്.
കഴിഞ്ഞ പതിനഞ്ചു കൊല്ലമായി പൂര്‍ണ്ണമായും ഇടതുപക്ഷം കൈയില്‍ ഒതുക്കിയ യൂണിയനില്‍ ഇക്കുറി എബിവിപിക്ക് ഒരു അംഗമുണ്ട്. ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ. നല്ല സംഘാടകനാണ് ശര്‍മ്മ.
ഏറെക്കാലമായി അവിടെ നടക്കുന്ന രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശര്‍മ്മയുടെ ശ്രദ്ധയില്‍ പെട്ടിട്ട്. ഇക്കാര്യങ്ങള്‍ സൗരഭ് നിരീക്ഷിച്ചുവരികയായിരുന്നു. ഫെബ്രുവരി ഒന്‍പതിന് മാധ്യമങ്ങളെ ജെഎന്‍യുവില്‍ എത്തിച്ച് അവിടെ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തത് സൗരഭാണ്. ഇത് ഇത്രയും വലിയ വിവാദമാകുമെന്നും രാജ്യമെമ്പാടും വമ്പന്‍ ചര്‍ച്ചയായി വളരുമെന്നും സൗരഭ് ഒരിക്കലും കരുതിയിട്ടുണ്ടാവുകയുമില്ല.
സൗരഭ് ഇന്ന് സ്റ്റുഡന്റസ് യൂണിയനിലെ കരുത്തനായ നേതാവാണ്. സൗരഭ് നല്ല സംഘാടകനുമാണ്. യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സസിലെ ഒരധ്യാപകന്‍ പറഞ്ഞു.കനയ്യ രാഷ്‌ട്രീയക്കാരനെപ്പോലെയാണ് പെരുമാറുന്നത്. ഫെബ്രുവരി ഒന്‍പതിന് നടന്ന പരിപാടിയില്‍ തോക്കുകൊണ്ട് സ്വാതന്ത്ര്യം നേടുമെന്ന് അയാള്‍ പറയുകയും ചെയ്തു.സൗരഭ് പറഞ്ഞു.
















