തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷക്ക് അപ്രഖ്യാപിത പവ്വര്‍കട്ട് ഏര്‍പ്പെടുത്തി കെഎസ്ഇബി വിദ്യാര്‍ത്ഥികളെ പരീക്ഷിക്കുന്നു. പരിക്ഷ തുടങ്ങിയ ഇന്നലെയും പരീക്ഷാ തലേന്നുമൊക്കെ ജില്ലയിലെ പല ഭാഗങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു. കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ തകരാര്‍ പരിഹരിക്കുകയാണെന്നും ഉടന്‍ വൈദ്യുതി ലഭിക്കുമെന്ന അറിയിപ്പാണ് ലഭിക്കുന്നത്. രക്ഷകര്‍ത്തക്കളുടെ അന്വേഷണത്തില്‍ തകരാറുകള്‍ ഒന്നും ഇല്ലെന്നാണ് അറിയാന്‍ സാധിച്ചത്.
പരീക്ഷാ തലേന്ന് ബാലരാമപുരത്ത് രാവിലെ നിലച്ച വൈദ്യുതി രാത്രിയായിട്ടും പുനസ്ഥാപിച്ചില്ല. പരാതിപ്പട്ടവരോട് പരുക്കമായ ഭാഷയില്‍ ബന്ധപ്പെട്ടവര്‍ സംസാരിക്കുകയായിരുന്നു. ഇന്നലെ നേമം ഭാഗത്ത് രാത്രി വൈദ്യുതി തടസ്സപ്പെട്ടു. നിരവധിപേര്‍ കെഎസ്ഇബി ഓഫീസില്‍ വിളിച്ചപ്പോള്‍ രാത്രി വൈകി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിട്ടപ്പോഴും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ സമയത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നില്ല.
















