ന്യൂദല്‍ഹി: പിഎഫ് പലിശയ്‌ക്ക് നികുതിയീടാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശം പിന്‍വലിച്ചത് തന്റെ സമ്മര്‍ദ്ദം മൂലമാണെന്ന രാഹുല്‍ ഗാന്ധിയുടെപ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി. എല്ലാ തീരുമാനങ്ങളുടേയും ക്രഡിറ്റ് രാഹുലിനും കോണ്‍ഗ്രസിനും ഏറ്റെടുക്കാം. ചരക്ക് സേവന നികുതി ബില്ലും മറ്റു ബില്ലുകളും പാസാക്കാന്‍ സഹായിക്കട്ടെ, അതിന്റെ ക്രഡിറ്റും രാഹുലിനും കോണ്‍ഗ്രസിനും തന്നേക്കാം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.ഈ ബില്ലുകള്‍ ബിജെപിക്കുള്ളതല്ല, രാജ്യത്തിനുള്ളതാണ്. അദ്ദേഹം തുടര്‍ന്നു.
















