ന്യൂദല്‍ഹി: വനിതകള്‍ക്കായി പോരാടുന്നവരുടെ പട്ടികയില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമാ സ്വരാജ്, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാ രാമന്‍, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍.ഈ പട്ടിക പുറത്തിറക്കിയത് മറ്റാരുമല്ല കോണ്‍ഗ്രസ് തന്നെ. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ സന്ദേശം കൗതുകമായതും.
സ്ത്രീത്വം ആഘോഷിക്കുമ്പോള്‍ എന്ന തലക്കെട്ടിലുള്ള ചെറിയ ഒരു വീഡിയോയാണ് കോണ്‍ഗ്രസ് വനിതാ ദിനവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നിരവധി കരുത്തുറ്റ വനിതകളുടെ ചിത്രങ്ങളും ചേര്‍ത്തു. 77ല്‍ കേന്ദ്രമന്ത്രിയായ സുഷമയെ ഏറ്റവും ്രപായം കുറഞ്ഞ കാബിനറ്റ് മന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പട്ടികയില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മ്മലാ സീതാ രാമന്റെ പേരുമുണ്ട്.
ജീവിതത്തിലെ പ്രതിബന്ധങ്ങളെ പൊരുതിത്തോല്പ്പിക്കാന്‍ ദൃഡനിശ്ചയമെടുത്തവര്‍ എന്നാണ് ട്വിറ്റര്‍ സന്ദേശത്തില്‍ ഇവര്‍ക്കു നല്‍കിയ വിശേഷണം. മുന്‍സ്പീക്കറും കോണ്‍ഗ്രസ് വനിതാ നേതാവുമായ മീരാ കുമാറിന്റെ പേരിനൊപ്പം ഇപ്പോഴത്തെ സ്പീക്കറും ബിജെപിയുടെ വനിതാ നേതാവുമായ സുമിത്രാ മഹാജന്റെ പേരുമുണ്ട്.
















