ന്യൂദല്‍ഹി: സൂര്യഗ്രഹണം ഭാഗികമായി ഭാരതത്തില്‍ അനുഭവപ്പെടും. ബുധനാഴ്ച രാവിലെ രാജ്യത്തെ വടക്ക്-കിഴക്കന്‍ മേഖലയിലാണ് ഭാഗികമായി അനുഭവപ്പെടുക. ചന്ദ്ര്രഗഹണവും ഇതോടനുബന്ധിച്ച് അനുഭവപ്പെടും. ഇന്ത്യോനേഷ്യയിലും പസഫിക് സമുദ്രത്തിന്റെ വിവിധമേഖലയിലുമാണ് പൂര്‍ണ്ണമായും സൂര്യഗ്രഹണം അനുഭവപ്പെടുക.
വടക്ക് കിഴക്കന്‍ ആസ്‌ട്രേലിയ, സൗത്ത് ഏഷ്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഭാഗികമായി ഗ്രഹണം അനുഭവപ്പെടും. വെളുപ്പിന് 4.49 മുതലാണ് ഗ്രഹണം തുടങ്ങുക. 6.30 ഓടെയാണ് ഇത് പൂര്‍ണ്ണമായും കാണാനാവുക. 10.05 ഓടെ അവസാനിക്കും. ദല്‍ഹിയില്‍ 6.40ന് നാലു മിനിട്ടോളം കാണാനാകും. 2019 ഡിസംബര്‍ 26 നായിരിക്കും ഇനി കാണാനാവുന്ന സൂര്യഗ്രഹണം.
















