ഇസ്ലാമബാദ്: താലിബാന്റെയും അല്‍-ഖ്വയ്ദയുടെയും ശക്തികേന്ദ്രങ്ങളായ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകളില്‍ നടത്തിയ വ്യോമാക്രണത്തില്‍ 21 ഭീകരരെ വധിച്ചതായി പാക്കിസ്ഥാന്‍ വ്യക്തമാക്കി. ഗോത്രജില്ലയായ വടക്കേ വസീറിസ്ഥാനിലെ ഷാവല്‍ താഴ്‌വരയിലാണ് വ്യോമാക്രമണം നടത്തിയതെന്ന് പാക് സൈനിക വക്താവ് അസിം ബാജ്‌വ പറഞ്ഞു. ഭീകരര്‍ക്കെതിരെയുള്ള നടപടി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
















