ഹൗറ: പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ 20 വയസുകാരി കെട്ടിടത്തിനു മുകളില്‍നിന്നു ചാടി. പശ്ചിമബംഗാളിലെ ഹൗറയിലാണു സംഭവം. പെണ്‍കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനേയും ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
സുഹൃത്തിനെ കാണാനായി താമസസ്ഥലത്തെത്തിയ പെണ്‍കുട്ടിയെ മദ്യം നല്‍കിയശേഷം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നാണു റിപ്പോര്‍ട്ട്. സംഭവം നേരില്‍ക്കണ്ട നാട്ടുകാര്‍ പ്രതികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി ഹൗറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ ഇന്നു ഹൗറ കോടതിയില്‍ ഹാജരാക്കും.
















