ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ വിഖ്യാത പദ്ധതികള്‍ നടപ്പാക്കുന്നതിലെ മിടുക്കു കണക്കിലെടുത്ത് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. എന്‍ഡിഎ സര്‍ക്കാര്‍ പദ്ധതികളായ സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ജന്‍ധന്‍ യോജന എന്നിവ നടപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. സിവില്‍ സര്‍വീസ് ദിനമായ ഏപ്രില്‍ 21-ന് സമ്മാനം പ്രഖ്യാപിക്കും.
സാധാരണ സര്‍ക്കാര്‍ സേവനത്തിലെ പൊതുനേട്ടങ്ങള്‍ കണക്കിലെടുത്തായിരുന്നു ഈ ദിവസം സമ്മാനം പ്രഖ്യാപിച്ചുപോന്നിരുന്നത്. ഇത്തവണ അവാര്‍ഡ് മാനദണ്ഡം മാറ്റി. ക്യാഷ് അവാര്‍ഡ് ഉള്‍പ്പെടെ സമ്മത പത്രങ്ങവും മറ്റും അടങ്ങുന്നതാണ് സമ്മാനം.
















