കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം ബാക്കിനില്‍ക്കേ തിടുക്കപ്പെട്ട് ശിവരാത്രി ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് വീഡിയോ കോണ്‍ഫറന്‍സിംഗിന് ഹാജരാവണമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തോട് വ്യാപക പ്രതിഷേധം. ജില്ലാ കളക്ടറേറ്റില്‍ താഹസില്‍ദാര്‍മാര്‍, ഡപ്യുട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ശിവരാത്രി ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് ഹാജരാവണമെന്നാണ് നിര്‍ദേശം. ശിവരാത്രിയോടനുബന്ധിച്ച് പിതൃബലി നടത്തുന്നവര്‍ വ്രതമെടുക്കുന്നതിനാല്‍ പലര്‍ക്കും ജോലി ബുദ്ധിമുട്ടായി
















