Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മേല്‍പ്പാലം 14ന് തുറക്കില്ല; ദുരിതമൊഴിയാതെ അങ്ങാടിപ്പുറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 01:37 pm IST
in Malappuram

അങ്ങാടിപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ 14ന് തീരുമാനിച്ചിരുന്ന അങ്ങാടിപ്പുറം മേല്‍പ്പാലം ഉദ്ഘാടനം നടക്കില്ല. രണ്ടുവര്‍ഷമായി അങ്ങാടിപ്പുറത്തുകൂടി കടന്നുപോയിരുന്ന യാത്രക്കാര്‍ അനുഭവിച്ച ദുരിതം തുടരുകതന്നെ ചെയ്യും. യുഡിഎഫ് സര്‍ക്കാരിനും മന്ത്രി മഞ്ഞളാംകുഴി അലിക്കും ധാരാളം പേരുദോഷം കേള്‍പ്പിച്ചതാണ് ഈ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തുകയെന്നത് ഇവരുടെ അഭിമാനത്തിന്റെ പ്രശ്‌നംകൂടിയായിരുന്നു. അതുകൊണ്ടാണ് പണി പൂര്‍ത്തികരിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താനും തീരുമാനിച്ചത്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി. രണ്ടുവര്‍ഷം മുമ്പ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. സ്ഥലമേറ്റെടുത്തപ്പോള്‍ നിരവധി കുടുംബങ്ങളും കച്ചവട സ്ഥാപനങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടു. പ്രതിഷേധം അതിശക്തമായിരുന്നു. പലതും കോടതിയില്‍ വരെയെത്തി. എരിതീയില്‍ എണ്ണയൊഴിക്കാന്‍ സിപിഎമ്മും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. മേല്‍പ്പാലം വരാതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും സിപിഎം പയറ്റി നോക്കി. മേല്‍പ്പാലത്തിന് പകരം ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് മതിയെന്നായിരുന്നു സിപിഎം നിലാപാട്. രണ്ട് കിലോമീറ്ററിന് പകരം എട്ട് കിലോമീറ്റര്‍ അധികം സഞ്ചരിക്കാമെന്ന സിപിഎം വാദം അധികൃതരും ജനങ്ങളും പരിഹസിച്ചു തള്ളുകയായിരുന്നു. പിന്നെ മേല്‍പ്പാലം അട്ടിമറിക്കാനുള്ള ശ്രമമായി പക്ഷേ ഒന്നും ഫലംകണ്ടില്ല. വികസനവിരോധികളെന്ന പേര് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് സിപിഎം ആണയിടുകയായിരുന്നു ഇതിലൂടെ. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് നിര്‍മ്മാണം ആരംഭിച്ചു. അപ്പോഴാണ് അതിരൂക്ഷമായ ഗതാഗതകുരുക്ക് കീറമുട്ടിയായത്. ജൂബിലി ജംഗ്ഷന്‍ മുതല്‍ തിരൂര്‍ക്കാട് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ദിവസവും വാഹനങ്ങളുടെ നീണ്ടവരിയായിരുന്നു. ആംബുലന്‍സുകള്‍ പോലും കുരുക്കിലകപ്പെടുന്നത് പതിവായി. ഗതാഗതകുരുക്കിനെതിരെ പ്രതിഷേധവുമായി ഇടക്കിടെ സിപിഎമ്മുകാര്‍ റോഡ് ഉപരോധവും നടത്തി. കുരുക്ക് മാറിയില്ലെന്ന് മാത്രമല്ല നാട്ടുകാരുടെ ശാപവും വാങ്ങിയാണ് സിപിഎം നേതാക്കള്‍ മടങ്ങിയത്.

അതിനിടെ മേല്‍പ്പാലത്തിന് ടോള്‍ പിരിവുണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. ടോള്‍ ഗേറ്റ് വന്നാല്‍ ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഉദ്ഘാടനം നടന്നാലും അടുത്ത ദിവസം തന്നെ മേല്‍പ്പാലം അടച്ചിടുമായിരുന്നു. കാരണം നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള യുഡിഎഫ് നാടകമായിരുന്നു ഈ ഉദ്ഘാടനം. നാളുകള്‍ക്ക് മുമ്പ് തന്നെ സുഗമമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ-രാഷ്‌ട്രീയതലത്തിലെ അനാസ്ഥയാണ് ഈ മെല്ലെപോക്കിന് കാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.