കൊച്ചി: കോണ്‍ഗ്രസ്സ്, സിപിഎം കപടരാഷ്‌ട്രീയ കൂട്ടായ്‌മ ജനങ്ങളെ വഞ്ചിക്കുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രാജ്യ ദ്രോഹിയായ അഫ്‌സല്‍ ഗുരുവിന് അനുസ്മരണം നടത്തിയ സ്വാമി വിവേകാനന്ദനെ അധിഷേപിക്കാന്‍ ശ്രമിക്കുന്ന കനയ്യയെയും കനയ്യക്ക് ഒത്താശ ചെയ്യുന്ന കോണ്‍ഗ്രസ്സ് സിപിഎം രാജ്യദ്രോഹികളെയും ഇന്ത്യന്‍ ജനത തിരിച്ചറിഞ്ഞു. രാജ്യ സ്‌നേഹം കഴിഞ്ഞാവണം രാഷ്‌ട്രീയം വിദേശ രാഷ്‌ട്രീയ പിതൃത്വം ഉള്‍കൊള്ളുന്ന സിപിഎമ്മുകാര്‍ക്ക് അത് തിരിച്ചറിയാന്‍ ചരിത്രം പഠിച്ചാല്‍ മാത്രം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കളമശ്ശേരി നിയോജക മണ്ഡലം സംഘടിപ്പിച്ച ‘ദേശരക്ഷാ സംഗമം’ കങ്ങരപ്പടി കവലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഖൂബ് മേമനെയും അഫ്‌സല്‍ ഗുരുവിനേയും നമിക്കുന്ന കോണ്‍ഗ്രസ്സ് സിപിഎം രാജ്യദ്രോഹ കൂട്ടായ്‌മ തിരിച്ചറിഞ്ഞ ജനം ബിജെപിയിലേക്ക് ആവേശപൂര്‍വ്വം അണിചേരുന്നു.
ഇന്ത്യന്‍ ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന മോഡി സര്‍ക്കാരിനെ പ്രകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശരക്ഷാ സംഗമത്തിന് മണ്ഡലം പ്രസിഡന്റ് ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ബിജെപി മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി എന്നിവര്‍ക്ക് സ്വീകരണം നല്‍കി. ഏരിയ കമ്മറ്റി പ്രസിഡന്റ് എം.സി. ദിനേഷ് സ്വാഗതവും നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.സുനില്‍ കുമാര്‍ നന്ദിയും രേഖപ്പെടുത്തി.
















