തലശ്ശേരി: തലശ്ശേരിയിലെ 52 അംഗ നഗരസഭയില്‍ ചെയര്‍മാനായി സിപിഎമ്മിലെ സി.കെ.രമേശനെ തെരഞ്ഞെടുത്തു. ഇന്നലെ കാലത്ത് നഗരസഭാഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.കെ.രമേശന് 34 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.വി.രത്‌നാകരന് 6 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഗിലെ പി.പി.സാജിതക്ക് 11 വോട്ടും ലഭിച്ചു. ഒരുവോട്ട് അസാധുവായി. പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഐ.ജി.ഷിലുവായിരുന്നു വരണധികാരി.
നേരത്തെ ചെയര്‍മാനായി സത്യപ്രതിജ്ഞചെയ്ത സിപിഎമ്മിലെ കാരായി ചന്ദ്രശേഖരന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടിവന്നത്. രാജിവെച്ച് ചന്ദ്രശേഖരന്റെ വോട്ടാണ് അസാധുവായി പ്രഖ്യാപിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ വോട്ടു രേഖപ്പെടുത്തുന്നതിന് പകരം സ്ഥാനാര്‍ത്ഥിയുടെ പേര് എന്നെഴുതിയ കോളത്തിലാണ് ചന്ദ്രശേഖരന്‍ വോട്ടുരേഖപ്പെടുത്തിയത്. ചെയര്‍മാന്റെ സത്യപ്രതിജ്ഞക്ക് ശേഷം കാരായി ചന്ദ്രശേഖരന്‍, ടി.രാഘവന്‍, അഡ്വ.വി.രത്‌നാകരന്‍, നജ്മാഹാഷിം, സൗജത് ടീച്ചര്‍, എം.പി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















