Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അവസാനഘട്ടത്തില്‍ പേരാടിയത് ദുല്‍ഖറും ജയസൂര്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 12:45 am IST
inEntertainment

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനാകാന്‍ മത്സരിച്ചത് ദുല്‍ഖറും ജയസൂര്യയും തമ്മില്‍. മമ്മൂട്ടിയേയും പൃഥ്വിരാജിനേയും പിന്‍തള്ളിയാണ് ജയസൂര്യ അവസാന ഘട്ടത്തില്‍ ദുല്‍ഖറുമായി മത്സരിച്ചത്.

ലുക്കാ ചുപ്പിയിലേയും സു സു സുധി വാത്മീകത്തിലേയും ജയസൂര്യയുടെ അഭിനയപാടവം ദുല്‍ഖറിനു വെല്ലുവിളിയായി. അവസാന ഘട്ടത്തില്‍ ചെറിയ വ്യത്യാസത്തിലാണു മികച്ച നടനുള്ള പട്ടം ജയസൂര്യക്കു നഷ്ടമായത്. 2014ല്‍ ഇയ്യോബിന്റെ പുസ്തകവും അപ്പോത്തിക്കരിയും കുമ്പസാരവുമടക്കം നിരവധി മികച്ച കഥാപാത്രങ്ങള്‍ ചെയ്തിട്ടും അംഗീകരിക്കപ്പെടാതിരുന്ന ജയസൂര്യയെത്തേടി ഇത്തവണ പ്രത്യേക ജൂറി പുരസ്‌കാരം എത്തിയത് അങ്ങിനെയാണ്.

മമ്മൂട്ടിയും, പൃഥ്വിരാജും, ദുല്‍ഖര്‍ സല്‍മാനും, ജയസൂര്യയുമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മലയാള ചലച്ചിത്രങ്ങളിലെ മികച്ച അഭിനയത്തിനുള്ള അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിരുന്നവര്‍.

പത്തേമാരിയിലെ അഭിനയം മമ്മൂട്ടിയേയും എന്നു നിന്റെ മൊയ്തീനിലേയും അനാര്‍ക്കലിയിലേയും പ്രകടനം പൃഥ്വിരാജിനേയും അവാര്‍ഡിനര്‍ഹരാക്കും എന്നായിരുന്നു വിലയിരുത്തലുകള്‍. സിനിമാ വിദഗ്ധരും പ്രേക്ഷകരും മാധ്യമങ്ങളും പ്രഥ്വിരാജിനാണു കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത്.

എന്നാല്‍ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായത്. സ്റ്റൈലൈസ്ഡ് മൂവ്‌മെന്റായിരുന്നു ചാര്‍ലിയിലെ ദുല്‍ഖറിന്റെ പ്രകടനമെന്നാണ് ജൂറി ചെയര്‍മാന്‍ മോഹന്‍ വിലയിരുത്തിയത്. ഇത്തരത്തില്‍ പ്രത്യേക ശൈലി പിന്‍തുടരുന്ന രീതിയിലുള്ള കഥാപാത്രവും അഭിനയവും മലയാള സിനിമയില്‍ മുന്‍പുണ്ടായിട്ടില്ലെന്നും മോഹന്‍ പറഞ്ഞു.

പത്തേമാരിയിലെ മമ്മൂട്ടിയുടെ പ്രകടനം മികച്ചതാണ്. എന്നാല്‍ ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ മമ്മൂട്ടി മുന്‍പും ചെയ്തിട്ടുണ്ടെന്നു ജൂറി വിലയിരുത്തി. പൃഥ്വിരാജിന്റെ മൊയ്തീനും മമ്മൂട്ടിയുടെ പള്ളിക്കല്‍ നാരായണനും ചാര്‍ലിയുടെ അടുത്തുപോലും എത്തിയില്ലെന്നായിരുന്നു ജൂറിയുടെ കമന്റ്. അവാര്‍ഡ് നിര്‍ണയം ഏകകണ്ഠമായിരുന്നുവെന്നു ജൂറി പറയുന്നുവെങ്കിലും മികച്ച നടന്റെ കാര്യത്തില്‍ ജൂറിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു.

പൃഥ്വിരാജിന്റെ പ്രകടനം മികച്ചതെന്നു ജൂറിയിലെ ചിലര്‍ അവസാന നിമിഷംവരെ അഭിപ്രായം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ദുല്‍ഖറിന്റെ പേര് തെരഞ്ഞെടുക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ജൂറി അംഗങ്ങളാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ല. മികച്ച നടിയുടെ തെരഞ്ഞെടുപ്പ് ഐക്യകണ്‌ഠേനയായിരുന്നു.

ലാല്‍ ജോസ് ചിത്രമായ നീനയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപ്തി സതിയുടെ പ്രകടനം അവസാനഘട്ടത്തില്‍ ജൂറിയുടെ പരിഗണനയ്‌ക്കുവന്നെങ്കിലും പാര്‍വ്വതിയെ തെരഞ്ഞെടുക്കുകയായിരുന്നു.

ചാര്‍ലിയിലും എന്ന് നിന്റെ മൊയ്തീനിലും പാര്‍വ്വതി പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ പകര്‍ന്നാടുകയായിരുന്നുവെന്ന് ജൂറി വിലയിരുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.