Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പാനൂര്‍ നഗരസഭയുടെ കന്നിബജറ്റില്‍ പ്രതീക്ഷയും ആശങ്കയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2016, 11:11 pm IST
in Kannur

പാനൂര്‍: പാനൂര്‍ നഗരസഭയുടെ കന്നിബജറ്റില്‍ പ്രതീക്ഷയും, ആശങ്കയും. നഗരസഭയുടെ പ്രഥമ ബജറ്റില്‍ കാര്‍ഷിക മേഖലയെ അവഗണിച്ചും, അടിസ്ഥാന സൗകര്യ വികസനത്തിനു നേരെ മുഖംതിരിച്ചുമുളള ബജറ്റെന്ന് പ്രതിപക്ഷാരോപണം. 16,56,82,867 രൂപ വരവും, 15,24,96,000 രൂപ ചിലവും പ്രതീക്ഷിക്കുന്ന 2016-17ലെ ബജറ്റ് വൈസ് ചെയര്‍മാന്‍ എം.കെ.പത്മനാഭന്‍ അവതരിപ്പിച്ചു. ടൗണ്‍ഹാള്‍ വ്യാപാരസമുച്ചയത്തിന് ഒരുകോടി നീക്കിവെച്ചു. നഗരസഭാ കാര്യാലയ നിര്‍മ്മാണത്തിന് 58 ലക്ഷം രൂപയും റിങ് റോഡുകള്‍ പണിയാനും ബൈപാസ് നവീകരണത്തിനും 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റിന് 40 ലക്ഷവും, പെരിങ്ങത്തൂരില്‍ മിനിബസ്റ്റാന്‍ഡ് പണിയാന്‍ 10 ലക്ഷവും നീക്കി വെച്ചു. സര്‍ക്കാര്‍ വിദ്യാലയത്തിനായി 10ലക്ഷം, മൂന്ന് ഹൈമാസ്റ്റ് ലൈറ്റിനായി 6 ലക്ഷം, ബഡ്‌സ് സ്‌ക്കൂളിന് 2 ലക്ഷം, വനിതാ ശിശുക്ഷേമം 12 ലക്ഷം, സേവാഗ്രാം പദ്ധതിയ്‌ക്ക് 20 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 50 ലക്ഷം തുടങ്ങി 1,31,86,867രൂപ മിച്ചം വരുന്ന ബജറ്റാണ് പ്രഖ്യാപിക്കപ്പെട്ടത്.എന്നാല്‍ കാര്‍ഷിക മേഖലയായ പാനൂര്‍, പെരിങ്ങളം, കരിയാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച നഗരസഭയില്‍ കൃഷിമേഖലയില്‍ അനുവദിച്ച ഫണ്ടുകള്‍ പര്യാപ്തമല്ലെന്ന് പ്രതിപക്ഷ നേതാവ് കെ.കെ.സുധീര്‍കുമാര്‍ പറഞ്ഞു. തെങ്ങിന് ജൈവവളത്തിനായി അനുവദിച്ചത് 2 ലക്ഷവും, വിഷരഹിത വിള, കൃഷി എന്നിവക്ക് 3 ലക്ഷവുമാണ് നീക്കി വെച്ചത്. ഇതു പ്രതിഷേധാര്‍ഹമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുത്ത് 1 കോടി 33 ലക്ഷം രൂപ കഴിഞ്ഞ വര്‍ഷം കൂലിയിനത്തില്‍ ലഭിച്ച മേഖലയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് 50 ലക്ഷമാണ് മാറ്റിവെച്ചത്. കുടുംബശ്രീ, ആശ്രയപദ്ധതികള്‍ക്ക് വേണ്ടത്ര തുക വകയിരുത്തിയില്ലെന്നും, അടിസ്ഥാന ജനവിഭാഗത്തെ തഴഞ്ഞുമാണ് ബജറ്റവതരണമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന പാനൂരില്‍ റോഡുവികസനത്തിന് ശുഷ്‌കമായ തുക നീക്കിവെച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കൗണ്‍സിലര്‍ കെ.കെ.ചന്ദ്രന്‍ ആരോപിച്ചു. റോഡ് വികസനത്തിന് ലഭ്യമായ ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയാണ് കെ.കെ.ചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചത്. അന്യം നിന്നുകൊണ്ടിരിക്കുന്ന നെയ്‌ത്ത് മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ തുക വകയിരുത്താതും, കാര്‍ഷികമേഖലയ്‌ക്ക് നാമമാത്രമായ തുക അനുവദിച്ചതും നീതികരിക്കാനാകാത്തതാണ്. ബജറ്റ് ജനോപകാരപ്രദമല്ലെന്നും കെ.കെ.ചന്ദ്രന്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.