പാനൂര്‍: പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യം ആകാമെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ കേരളത്തില്‍ രണ്ടായി പോരാടേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാപ്രസിഡണ്ടായി തിരഞ്ഞെടുത്ത പി.സത്യപ്രകാശിന് ജന്മനാടായ തൂവ്വക്കുന്നില്‍ ഒരുക്കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. യുഡിഎഫിന്റെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ അണികളോടു പറയാന്‍ പോലും കഴിയാത്തവരായി സിപിഎം മാറി. ബിജെപിയ്‌ക്ക് ബദലായി നില്‍ക്കാന്‍ സിപിഎമ്മിനോ കോണ്‍ഗ്രസിനോ സാധിക്കില്ല. വികസന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കി മുന്നേറുന്ന നരേന്ദ്രമോദി സര്‍ക്കാറിനെ താറടിക്കാന്‍ വന്‍ഗൂഡാലോചന നടക്കുകയാണ്. ഇതു രാഷ്‌ട്രവിരുദ്ധമായി നീങ്ങുകയാണ്. അസഹിഷ്ണുതയുടെ പേരില്‍ പൊറോട്ടു നാടകം കളിക്കുന്നവര്‍ ചായക്കാരന്റെ മകന്‍ പ്രധാനമന്ത്രിയായത്് സഹിക്കാതെ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്.ജെഎന്‍യുവില്‍ നടക്കുന്ന രാജ്യവിരുദ്ധത നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്നും, രാഷ്‌ട്രീയത്തെക്കാള്‍ വലുതാണ് രാഷ്‌ട്രമെന്നും അവര്‍ തുടര്‍ന്നു പറഞ്ഞു. ബിജെപി കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് എ.സുവിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സത്യപ്രകാശിനെ ശോഭാസുരേന്ദ്രനും, വിവിധ കമ്മറ്റികളും പൊന്നാടയണിയിച്ചു. പി.സത്യപ്രകാശ്, വിപി.സുരേന്ദ്രന്‍, കെ.പി.സജ്ഞീവ്കുമാര്‍, കെ.കെ.ധനജ്ഞയന്‍, കെ.കെ.ചന്ദ്രന്‍, വിപി.ബാലന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ബാബു സ്വാഗതവും കെ.സജീവന്‍ നന്ദിയും പറഞ്ഞു.
















