കൊച്ചി: സിയാലിന്റെ പുതിയ അന്താരാഷ്‌ട്ര ടെര്‍മിനല്‍-3 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ബേക്കലിലെ എയര്‍സ്ട്രിപ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ എട്ട് ഹെലിപ്പാഡുകളുടെ നിര്‍മാണത്തിന്റേയും നടത്തിപ്പിന്റേയും ചുമതല സിയാലിനെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ആയിരം കോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ട് പണികഴിപ്പിച്ച ടെര്‍മിനല്‍-3 ആണ് നാടിന് സമര്‍പ്പിച്ചത്. സിയാലിന്റെ കാര്യക്ഷമതയുടേയും ചെലവുകുറഞ്ഞ നിര്‍മാണ വൈദഗ്ധ്യത്തിന്റേയും തെളിവാണ് പുതിയ ടെര്‍മിനലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ബാബു അധ്യക്ഷത വഹിച്ചു.
സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ ആമുഖ പ്രഭാഷണം നടത്തി. മന്ത്രി അനൂപ് ജേക്കബ്, സിയാല്‍ ഡയറക്ടറും എംഎല്‍എയുമായ കെ.എം.മാണി, കെ.വി.തോമസ് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ, സിയാല്‍ ഡയറക്ടര്‍മാരായ എം.എ.യൂസഫലി, സി.വി.ജേക്കബ്, ഇ.എം.ബാബു, എന്‍.വി.ജോര്‍ജ്, റോയ് പോള്‍, എ.കെ.രമണി, ജനപ്രതിനിധികളായ എം.പി.ലോനപ്പന്‍, അല്‍ഫോസ വര്‍ഗീസ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















